പ്രളയത്തില്‍ കേടായ ഗൃഹോപകരണങ്ങള്‍ സൗജന്യമായി നന്നാക്കി തരും: ഈ നമ്പറുകളില്‍ വിളിക്കൂ… - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

പ്രളയത്തില്‍ കേടായ ഗൃഹോപകരണങ്ങള്‍ സൗജന്യമായി നന്നാക്കി തരും: ഈ നമ്പറുകളില്‍ വിളിക്കൂ…

ഇ വാർത്ത | evartha
പ്രളയത്തില്‍ കേടായ ഗൃഹോപകരണങ്ങള്‍ സൗജന്യമായി നന്നാക്കി തരും: ഈ നമ്പറുകളില്‍ വിളിക്കൂ…

വെള്ളപ്പൊക്കത്തില്‍ കേടായ ഗൃഹോപകരണങ്ങളും കിച്ചണ്‍ അപ്ലയന്‍സസും വേഗത്തില്‍ സര്‍വീസ് ചെയ്തുകൊടുക്കാന്‍ വിവിധ കമ്പനികള്‍ സൗകര്യമൊരുക്കുന്നു. വെള്ളം കയറി കേടുപാടുണ്ടായ ഉപകരണങ്ങള്‍ നന്നാക്കാന്‍ മിക്ക കമ്പനികളും ലേബര്‍ ചാര്‍ജ് ഈടാക്കുന്നില്ല. സ്‌പെയര്‍ പാര്‍ട്‌സിന് ഡിസ്‌കൗണ്ടും കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചില കമ്പനികള്‍ പ്രത്യേക സര്‍വീസ് ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. പ്രളയംമൂലം കേടുപാടുകള്‍ ഉണ്ടായ ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് ആനുകൂല്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

സോണി

പ്രളയത്തില്‍ കേടുപാടുണ്ടായ ഗൃഹോപകരണങ്ങള്‍ക്ക് മാത്രമായി സോണി ഇന്ത്യ സെപ്റ്റംബര്‍ ഒന്നു മുതല്‍ 12 വരെ സൗജന്യ സര്‍വീസ് ക്ലിനിക് സംഘടിപ്പിക്കുകയാണ്. ലേബര്‍ ചാര്‍ജ് ഇല്ല. സ്‌പെയര്‍ പാര്‍ട്‌സിന് 50 ശതമാനം കിഴിവ്. കസ്റ്റമര്‍ കെയര്‍ നമ്പര്‍ : 18001037799.

എല്‍.ജി.

എല്‍.ജി.യുടെ സര്‍വീസ് ക്യാമ്പ് ആരംഭിച്ചു കഴിഞ്ഞു. ഇത് സെപ്റ്റംബര്‍ നാലുവരെ തുടരും. സര്‍വീസ് ചാര്‍ജ് ഇല്ല. സ്‌പെയര്‍ പാര്‍ട്‌സിന് 50 ശതമാനം കിഴിവ്. വിവരങ്ങള്‍ക്ക്: 18003159999, 18001809999.

സാംസങ്

സാംസങ് ഇന്ത്യയുടെ സര്‍വീസ് ക്യാമ്പ് ആരംഭിച്ചു. സെപ്റ്റംബര്‍ ആറിന് അവസാനിക്കും. പ്രളയത്തില്‍ കേടുപറ്റിയ ഉപകരണങ്ങള്‍ നന്നാക്കാന്‍ ലേബര്‍ ചാര്‍ജ് ഇല്ല. പാര്‍ട്‌സിന് 50 ശതമാനം കിഴിവ്. വിവരങ്ങള്‍ക്ക്: 1800407267864.

ഗോദ്‌റെജ് അപ്ലയന്‍സസ്

ഗോദ്‌റെജിന്റെ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സര്‍വീസ് ക്യാമ്പ് സെപ്റ്റംബര്‍ 10 വരെ നീണ്ടുനില്‍ക്കും. ലേബര്‍ ചാര്‍ജ് ഈടാക്കില്ല. സ്‌പെയര്‍ പാര്‍ട്‌സിന് 50 ശതമാനം കിഴിവ്. ടോള്‍ ഫ്രീ നമ്പര്‍: 18002095511.

പാനസോണിക്

ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 22 വരെ നീളുന്ന സൗജന്യ സര്‍വീസ് ക്യാമ്പാണ് പാനസോണിക് ഒരുക്കുന്നത്. സര്‍വീസിനും സ്‌പെയര്‍ പാര്‍ട്‌സിനും ചാര്‍ജ് ഈടാക്കില്ല. വിവരങ്ങള്‍ക്ക്: 04844041955.

വിഗാര്‍ഡ്

സെപ്റ്റംബര്‍ എട്ടു വരെയാണ് വിഗാര്‍ഡിന്റെ സര്‍വീസ് ക്യാമ്പ്. സര്‍വീസ് ചാര്‍ജിനും സ്‌പെയര്‍ പാര്‍ട്‌സിനും 50 ശതമാനം ഇളവ്. ടോള്‍ ഫ്രീ നമ്പര്‍: 18001031300.

ഐ.എഫ്.ബി.

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 10 വരെയാണ് ഐ.എഫ്.ബി.യുടെ സര്‍വീസ് ക്യാമ്ബ്. സര്‍വീസ് ചാര്‍ജ് സൗജന്യമാണ്. സ്‌പെയര്‍ പാര്‍ട്‌സിന് ഇളവുമുണ്ടാകും. വെള്ളപ്പൊക്കത്തില്‍ കേടുപാടുണ്ടായ ഉപകരണങ്ങള്‍ക്ക് ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറും ഒരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക്: 18604255678 (ബി.എസ്.എന്‍.എല്‍.), 180030005678.

വേള്‍പൂള്‍

സെപ്റ്റംബര്‍ ഏഴു വരെയാണ് വേള്‍പൂള്‍ പ്രത്യേക സര്‍വീസ് ഒരുക്കുന്നത്. ലേബര്‍ ചാര്‍ജ് ഇല്ല. സ്‌പെയര്‍ പാര്‍ട്‌സിന് 50 ശതമാനം ഇളവ്. വിവരങ്ങള്‍ക്ക്: 18002081800.

കടപ്പാട്: മാതൃഭൂമി

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2C1XSUW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages