ഷൊർണൂരിൽ തീവണ്ടി പാളം തെറ്റി; രണ്ട് ബോഗികൾ പാളത്തിൽ നിന്ന‌് തെന്നിമാറി; ട്രെയിനുകള്‍ വെെകും - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, February 26, 2019

ഷൊർണൂരിൽ തീവണ്ടി പാളം തെറ്റി; രണ്ട് ബോഗികൾ പാളത്തിൽ നിന്ന‌് തെന്നിമാറി; ട്രെയിനുകള്‍ വെെകും

ഷൊർണൂർ: ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക്പോകുന്ന സൂപ്പർഫാസ്റ്റ് മെയിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. ചൊവാഴ്ച്ച പുലർച്ചെ 5.20 ഓടെയാണ് സംഭവം. പാലക്കാട് ഭാഗത്തു നിന്നും ഷൊർണൂർ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാർഡിന് സമീപമാണ് പാളം തെറ്റിയത്.

എഞ്ചിന് പിന്നിലെ രണ്ട് ബോഗികൾ മുഴുവനായും പാളം തെറ്റിയിട്ടുണ്ട്. പാളത്തിന് അരികിലെ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നിട്ടുണ്ട്. ആദ്യത്തെ ബോഗിയായ പാർസൽ വാനും പിന്നിലെ കോച്ചുമാണ് പാളം തെറ്റിയത്. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഷൊർണൂരിൽ നിന്നും കോഴിക്കോട്, തൃശ്ശൂർ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം മുടങ്ങിയിരിക്കുകയാണ്. തൃശൂർ – പാലക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടില്ല.



from Kairalinewsonline.com https://ift.tt/2H3EgRc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages