കേരള സംരക്ഷണ യാത്ര ഇന്ന് എറണാകുളത്തും പാലക്കാടും; വാക്കുപാലിച്ച സര്‍ക്കാറിനുള്ള പിന്‍തുണയായി സ്വീകരണ കേന്ദ്രങ്ങളില്‍ ജനപ്രവാഹം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, February 27, 2019

കേരള സംരക്ഷണ യാത്ര ഇന്ന് എറണാകുളത്തും പാലക്കാടും; വാക്കുപാലിച്ച സര്‍ക്കാറിനുള്ള പിന്‍തുണയായി സ്വീകരണ കേന്ദ്രങ്ങളില്‍ ജനപ്രവാഹം

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ നയിക്കുന്ന തെക്കൻമേഖലാ യാത്ര ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി.

ജാഥ ബുധനാഴ‌്ച എറണാകുളം ജില്ലയിൽ പ്രവേശിക്കും.കോതമംഗലം, മൂവാറ്റുപുഴ, പിറവം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കുന്നത്തുനാട‌് മണ്ഡലത്തിലെ പട്ടിമറ്റത്ത‌് സമാപിക്കും.

ഇടുക്കി ജില്ലയിലെ ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം നെടുങ്കണ്ടത്ത‌് നിന്നായിരുന്നു ആരംഭിച്ചത‌്. തുടർന്ന‌് ചെറുതോണി, അടിമാലി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം തൊടുപുഴയിൽസമാപിച്ചു.

തോട്ടം തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ആദിവാസി ജനവിഭാഗങ്ങളും സ‌്നേഹോഷ‌്മള വരവേൽപാണ‌് നൽകിയത‌്.

കാർഷികോൽപന്നങ്ങൾ സമ്മാനിച്ചായിരുന്നു സ്വീകരണം. അടിമാലിയിലെ ലൈഫ‌്മിഷൻ ഫ‌്ളാറ്റിലെ താമസക്കാർ യാത്രയ‌്ക്ക‌് അഭിവാദ്യമേകാനെത്തിയത‌് ശ്രദ്ധേയമായി.

മന്ത്രി എം എം മണി, അഡ്വ. ജോയ‌്സ‌് ജോർജ‌് എംപി, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, എൽഡിഎഫ‌് ജില്ലാ കൺവീനർ കെ കെ ശിവരാമൻ, എംഎൽഎമാരായ എസ‌് രാജേന്ദ്രൻ, ഇ എസ‌് ബിജിമോൾ എന്നിവരും സ്വീകരണകേന്ദ്രങ്ങളിലെത്തി.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന കേരള സംരക്ഷണയാത്ര വടക്കന്‍മേഖലാ ജാഥ ഇന്ന് പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും. തൃത്താലയിലാണ് ജില്ലയിലെ ആദ്യ സ്വീകരണം. മൂന്ന് ദിവസം ജാഥ ജില്ലയില്‍ പര്യടനം നടത്തും.

ഈ മാസം 16ന് കാസര്‍കോഡ് നിന്നാരംഭിച്ച് 11 ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന കേരളസംരക്ഷണയാത്രയുടെ വടക്കന്‍മേഖലാ ജാഥ പാലക്കാടിന്‍റെ മണ്ണിലേക്ക് കടക്കുന്നത്.

ഇതിനകം 44 നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങളുമായി സംവദിച്ചു ക‍ഴിഞ്ഞു. ക‍ഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയ ജാഥയെ രാവിലെ ജില്ലാ അതിര്‍ത്തിയായ പുലാമന്തോളില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കള്‍ സ്വീകരിക്കും.

തുടര്‍ന്ന് തൃത്താലയില്‍ സ്വീകരണ പൊതുയോഗം നടക്കും. ഉച്ചയ്ക്ക് ശേഷം പട്ടാന്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും.

മൂന്ന് ദിവസം കേരള സംരക്ഷണ ജാഥ ജില്ലയില്‍ പര്യടനം നടത്തും. ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം മാര്‍ച്ച് 2ന് ജാഥ തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.



from Kairalinewsonline.com https://ift.tt/2BUV1up
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages