സൗഹൃദത്തിന്റെ കഥ പറയുന്ന ‘പേര് ഗായത്രി’ എന്ന ഹ്രസ്വ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സിനിമാറ്റിക് രീതിയിൽ ചെയ്തിരിക്കുന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തത് വരുൺ ധാരയാണ്.
കോമഡിയും, സൗഹൃദവും, സ്നേഹവും എല്ലാം കൂടിച്ചേർന്ന നല്ലൊരു ഫീൽ ഗുഡ് ഷോർട്ഫിലിമാണ് പേര് ഗായത്രി.
റിയലിസ്റ്റിക് രീതിയിൽ 20 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രത്തിൽ സജിൻ ചെറുകയിൽ, ഗിരീഷ്, വിനീത് വാസുദേവൻ, വരുൺ ധാര, രമ ദേവി, ഉത്തര വിജയൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
പേര് ഗായത്രിക്കു വേണ്ടി ക്യാമറ ചലിപ്പിച്ചത് ജിമ്മി ഡാനി. എഡിറ്റിംഗ് സനത്ത് ശിവരാജ്, പശ്ചാത്തല സംഗീതം സജി എം മാർക്കോസ്.
from Kairalinewsonline.com https://ift.tt/2tHlO8J
via IFTTT
No comments:
Post a Comment