കാഞ്ഞിരപ്പള്ളി: നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളിലെ ശൗചാലയത്തിൽ വെള്ളം ശേഖരിച്ചുവെയ്ക്കുന്ന പാത്രത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടക്കുന്നം മുക്കാലിയിൽ വാടകയ്ക്കു താമസിക്കുന്ന മൂത്തേടത്തുമലയിൽ സുരേഷ്, നിഷ ദമ്പതിമാരുടെ ആറാമത്തെ കുട്ടിയെയാണ് മരിച്ചത്. നിഷയുടെ ഇടത് കാലിനു ജന്മനാ ശേഷിക്കുറവുള്ളതാണ്. തനിയെ നടക്കാനും ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ജനിച്ച ആൺകുട്ടിയെയാണ് ബുധനാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് അമ്മ നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സുരേഷ് പണിക്കു പോയിരിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ അയൽവാസിക്ക് സംശയം തോന്നിയതിനെ തുടർന്ന് ആശാവർക്കറെ അറിയിച്ചു. തുടർന്ന് ആശാവർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയ നടത്തിയ പരിശോധനയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മരിച്ച കുട്ടിയെ കൂടാതെ ഇവർക്ക് അഞ്ച് മക്കളുണ്ട്. 15, അഞ്ച്, മൂന്ന് വയസ്സുകൾ വീതമുള്ള മൂന്നുപെൺകുട്ടികളും, ഒൻപത്, ഒന്നര വയസ്സ് വീതമുള്ള രണ്ട് ആൺകുട്ടികളുമാണ് ഇവർക്കുള്ളത്. ഒരുമുറിയും അടുക്കളയും ശൗചാലയവും മാത്രമുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അയൽവാസികളുമായി വലിയ ബന്ധമില്ലാതിരുന്ന ഇവർ ഗർഭിണിയായിരുന്നതും കുട്ടിയുണ്ടായ വിവരവും അയൽവാസികളിൽ നിന്ന് മറച്ച് വെച്ചിരുന്നു. ബുധനാഴ്ച രാവിലെ വീടിനുള്ളിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസിയായ സ്ത്രീ എത്തിയിരുന്നു. എന്നാൽ വീട്ടിൽ എല്ലാവർക്കും കോവിഡ് ആണെന്ന് പറഞ്ഞ് വീട്ടിൽ കയറ്റാതെ തിരിച്ച് അയച്ചു. ശൗചാലയത്തിൽ വെള്ളം ശേഖരിക്കാൻ വെച്ചിരുന്ന മുകൾ ഭാഗം മുറിച്ച പാത്രത്തിലാണ് മൃതദേഹം കിടന്നത്. നിറുത്താതെ കരഞ്ഞ് കുഞ്ഞിന് അനക്കമില്ലാതെ വന്നതോടെ മറവ് ചെയ്യാൻ മൂത്തകുട്ടിയെ കൊണ്ട് കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലൊളിപ്പിക്കുകയായിരുന്നെന്ന് അമ്മ നൽകിയ പ്രാഥമിക മൊഴിയിൽ പറയുന്നു. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരം ലഭ്യമാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടികൾക്ക് സംരക്ഷണം നൽകാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ബന്ധപ്പെട്ടതായി പോലീസ് അറിയിച്ചു. ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്നത് ഏഴുപേരടങ്ങുന്ന കുടുംബം കുടുംബത്തിലെ ഏഴുപേർ അഞ്ചുവർഷമായി കഴിഞ്ഞിരുന്നത് ഒരു മുറിയും അടുക്കളയും മാത്രമുള്ള വാടക വീട്ടിലാണ്. ഇതിനുള്ളിൽതന്നെയുള്ള ശുചിമുറിയിലാണ് നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തിരുവല്ല സ്വദേശിയായ സുരേഷും മുണ്ടക്കയം സ്വദേശിയായ നിഷയും അഞ്ചുവർഷം മുൻപാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തുന്നത്. ദമ്പതിമാരും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന ആശ്രയം സുരേഷായിരുന്നു. നിഷയുടെ ഇടതുകാലിന് ജന്മനാശേഷിക്കുറവുള്ളതിനാൽ വീട്ടിലെ ജോലികൾ ചെയ്തിരുന്നത് പതിനഞ്ചുകാരിയായ മൂത്ത മകളാണ്. കുടുംബത്തിലേക്ക് ആവശ്യമുള്ളപ്പോൾ ഭക്ഷ്യസാധനങ്ങളും മറ്റും എത്തിച്ചിരുന്നതായി വാർഡംഗം പറഞ്ഞു. കുട്ടികൾ പഠിക്കുന്ന സ്കൂളിൽനിന്ന് ഭക്ഷണസാധനങ്ങളും മറ്റും വീട്ടിലെത്തിച്ച് നൽകിയിരുവെന്ന് അധ്യാപകർ പറയുന്നു. നിഷ ഗർഭിണിയായിരുന്ന വിവരം അയൽവാസികളിൽനിന്നും സ്കൂളിലെ അധ്യാപകരോടും മറച്ചുവെച്ചിരുന്നു. തൊട്ടടുത്ത് വീട്ടുകാർപോലും നിഷ പ്രസവിച്ച വിവരം ആരുംഅറിഞ്ഞിരുന്നില്ല. കുട്ടിയുടെ ജനനം അറിയാത്ത നാട്ടുകാർ ബുധനാഴ്ച 11.30-തോടെ കുട്ടി മരിച്ച വിവരമാണ് അറിയുന്നത്. ഇതോടെ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് നാട്ടുകാരും വിവരങ്ങളറിയാൻ കൂട്ടംകൂടി. ആദ്യം പറഞ്ഞത് പൂച്ചയുടെ കരച്ചിലെന്ന്; കണ്ടെത്തിയത് കുട്ടിയുടെ മൃതദേഹം നവജാതശിശുവിന്റെ ദുരുഹസാഹചര്യത്തിൽ മരിച്ച സംഭവം പുറത്തറിയാൻ കാരണമായത് അയൽവാസിയുടെ ഇടപെടൽ. കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസിയായ രമ്യ ബിനു കാര്യം അന്വേഷിച്ചപ്പോൾ പൂച്ച കരയുന്നതാണെന്നായിരുന്നു വീട്ടുകാരുടെ മറുപടി. വീണ്ടും കരച്ചിൽ കേട്ട് സംശയം തോന്നിയ ഇവർ അയൽവാസിയോട് കാര്യം പറഞ്ഞു. പിന്നീട് വാർഡിലെ ആശാവർക്കർ ശാലിനിയെ സംഭവം അറിയിച്ചു. ആശാവർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വീട്ടിൽ പ്രസവം നടന്നതായുള്ള സംശയം ആരോഗ്യപ്രവർത്തകരെ അറിയിച്ചു. തുടർന്ന് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ശൗചാലയത്തിൽ കണ്ടെത്തുന്നത്. നവജാത ശിശുവിന്റെ മരണം പുറത്തറിയുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഇവരുടെ ഇടപെടലായിരുന്നു. ആരോഗ്യപ്രവർത്തകരും ആശാവർക്കരും ചേർന്നാണ് സംഭവം പോലീസിലും പഞ്ചായത്തിലും അറിയിച്ചത്. Content Highlights;Newborn baby found dead in the toilet of Kanjirappally home
from mathrubhumi.latestnews.rssfeed https://ift.tt/31DWjdf
via IFTTT
Post Top Ad
Responsive Ads Here
Wednesday, December 8, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
പൂച്ചയുടെ കരച്ചിലെന്ന് പറഞ്ഞു; നവജാതശിശുവിന്റെ മൃതദേഹം വെള്ളം ശേഖരിച്ചുവെച്ച പാത്രത്തില്‍
പൂച്ചയുടെ കരച്ചിലെന്ന് പറഞ്ഞു; നവജാതശിശുവിന്റെ മൃതദേഹം വെള്ളം ശേഖരിച്ചുവെച്ച പാത്രത്തില്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About NWG Web Desk
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment