നിര്‍ണായക മത്സരത്തില്‍ ബയേണിനോട് തോല്‍വി; ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, December 8, 2021

നിര്‍ണായക മത്സരത്തില്‍ ബയേണിനോട് തോല്‍വി; ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്

മ്യൂണിക്ക്: ഒരു കാലത്ത് ടിക്കി ടാക്ക എന്ന ഫുട്ബോൾ തന്ത്രം കൊണ്ട് മൈതാനങ്ങളിൽ എതിരാളികളെ നക്ഷത്രമെണ്ണിച്ചിരുന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്. ഗ്രൂപ്പ് ഇയിൽ നടന്ന നിർണായക മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് തോറ്റതിനു പിന്നാലെയാണ് ബാഴ്സ ഈ സീസണിൽ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായിരിക്കുന്നത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബയേൺ ബാഴ്സയെ തകർത്തുവിട്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ ആറിൽ മൂന്ന് കളികളിലും തോറ്റ് മൂന്നാം സ്ഥാനത്തേക്ക് വീണ ബാഴ്സ ഇനി യൂറോപ്പ ലീഗിൽ കളിക്കും. 2000-01 സീസണിനു ശേഷം ഇതാദ്യമായാണ് ബാഴ്സ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാതിരിക്കുന്നത്. ഡൈനാമോ കീവിനെ തോൽപ്പിച്ച ബെൻഫിക ബയേണിനൊപ്പം ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നിറി. ബാഴ്സയുടെ വിധി ആദ്യ പകുതിയിൽ തന്നെ വ്യക്തമായിരുന്നു. മുന്നേറാൻ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ബാഴ്സ ബയേണിന്റെ മൈതാനത്ത് മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ പാടുപെട്ടു. എന്നാൽ ബയേണാകട്ടെ യഥേഷ്ടം ആക്രമണങ്ങളുമായി കളിനിറഞ്ഞ് കളിച്ചു. 30-ാം മിനിറ്റിൽ ജോർഡി ആൽബ പരിക്കേറ്റ് പിന്മാറിയതും ബാഴ്സയ്ക്ക് തിരിച്ചടിയായി. 34-ാം മിനിറ്റിൽ തോമസ് മുള്ളറിലൂടെ ബയേൺ ആദ്യ വെടിപൊട്ടിച്ചു. ലെവൻഡോസ്കിയുടെ പാസിൽ നിന്നായിരുന്നു ഗോൾ. ആദ്യ പകുതി അവസാനിക്കും മുമ്പ് ബയേണിന്റെ രണ്ടാം ഗോളുമെത്തി. ബോക്സിന് പുറത്തുനിന്നുള്ള ഒരു ഷോട്ട് വലയിലെത്തിച്ച് ലെറോയ് സാനെ ബാഴ്സയുടെ വിധിയെഴുതി. 62-ാം മിനിറ്റിൽ ജമാൽ മുസിയാല കൂടി ലക്ഷ്യം കണ്ടതോടെ ബാഴ്സയുടെ വിധി കുറിക്കപ്പെട്ടു. യൂറോപ്പ ലീഗ് ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ബാഴ്സലോണ ഈ ടൂർണമെന്റിൽ കളിക്കേണ്ട സാഹചര്യമുണ്ടാകുന്നത്. Content Highlights: barcelona lost against bayern munich and out of the champions league


from mathrubhumi.latestnews.rssfeed https://ift.tt/3EFDDbp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages