ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വ്യാപക പിശകെന്ന് റിപ്പോർട്ട് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, May 21, 2019

ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വ്യാപക പിശകെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യാടുഡേ-ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്സിറ്റ്പോൾ ഫലങ്ങളിൽ വ്യാപക പിശകെന്ന് ആക്ഷേപം. ആക്സിസ് മൈ ഇന്ത്യ വെബ്സൈറ്റിൽ നൽകിയ ഔദ്യോഗിക എക്സിറ്റ് പോൾ ഫലങ്ങളിലാണ് വ്യാപകമായി പിശക് കടന്നുകൂടിയതെന്ന് ദി ക്വിന്റ് റിപ്പോർട്ട് ചെയ്തു. അതേസമയം, സംഭവം വാർത്തയായതോടെ തെറ്റായി രേഖപ്പെടുത്തിയ ഭാഗങ്ങൾ ആക്സിസ് മൈ ഇന്ത്യ വെബ്സൈറ്റിൽനിന്ന് നീക്കി. മെയ് 19-ന് വൈകിട്ട് എക്സിറ്റ്പോൾ ഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എക്സിറ്റ്പോൾ ഫലങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യാടുഡേ-ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട പല കണക്കുകളിലും ഗുരുതരമായ പിഴവുകളുണ്ടെന്ന് ഒട്ടേറെ പേർ ചൂണ്ടിക്കാട്ടി. Screenshot of Axis India poll on uttarakhand seats which are not LS seats pic.twitter.com/n420fvw077 — Ravi (@ravikesavan) May 20, 2019 ഉത്തരാഖണ്ഡിലെ അഞ്ച് ലോക്സഭ മണ്ഡലങ്ങളുടെയും പേരുകൾ തെറ്റായാണ് എക്സിറ്റ് പോൾ ഫലത്തിൽ നൽകിയതെന്നാണ് പ്രധാന ആക്ഷേപം. ഹരിദ്വാർ, ഗർവാൾ, നൈനിറ്റാൾ ഉൾപ്പെടെ അഞ്ച് ലോക്സഭമണ്ഡലങ്ങളാണ് ഉത്തരാഖണ്ഡിലുള്ളത്. എന്നാൽ ഇന്ത്യാടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലത്തിൽ സദുൽസഹാർ, ഗംഗാനഗർ, കരൻപുർ,സുറത്ത്ഗഢ്, റായിസിങ് നഗർ എന്നിങ്ങനെയായിരുന്നു ലോക്സഭാ മണ്ഡലങ്ങളുടെ പേരുകൾ. ഈ അഞ്ചുമണ്ഡലങ്ങളിലും ബി.ജെ.പി. വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലം. എന്നാൽ നിലവിലില്ലാത്ത മണ്ഡലങ്ങളിൽ ബി.ജെ.പി. എങ്ങനെ വിജയിക്കുമെന്നായിരുന്നു ട്വിറ്ററിലെ ചോദ്യം, തമിഴ്നാട്ടിലെ എക്സിറ്റ്പോൾ ഫലത്തിലും ആക്സിസ് ഇന്ത്യയ്ക്ക് പിഴവ് സംഭവിച്ചു. ചെന്നൈ സെൻട്രലിൽ കോൺഗ്രസ് വിജയിക്കുമെന്നാണ് ഇന്ത്യാടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. എന്നാൽ ചെന്നൈ സെൻട്രലിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. Axis poll gives Chennai Central to Congress 🤔 A seat DMKs Dayanidhi Maran is contesting against PMK. pic.twitter.com/JprYhmDQWE — Vasudha Venugopal (@vasudha_ET) May 20, 2019 ഇതിനുപുറമേ സിക്കിമിലെ വോട്ട് വിഹിതം രേഖപ്പെടുത്തിയതിലും ഗുരുതരമായ പിഴവാണുണ്ടായത്. 44 ശതമാനം വോട്ട് വിഹിതം നേടി സിക്കിം ഡെമോക്രാറ്റിക് മുന്നണി വിജയിക്കുമെന്നും 46 ശതമാനം വോട്ട് വിഹിതം നേടുന്ന സിക്കിം ക്രാന്തികാരി മോർച്ച രണ്ടാമതാകുമെന്നുമായിരുന്നു എക്സിറ്റ്പോൾ ഫലം. കണക്കിലെ ഈ പൊരുത്തക്കേട് തന്നെയാണ് ഇന്ത്യാടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലത്തിന് തിരിച്ചടിയായത്. എക്സിറ്റ് പോൾ ഫലങ്ങളിലെ തെറ്റുകൾ ട്വിറ്ററിൽ പ്രചരിച്ചതോടെ ഈ ഭാഗങ്ങളെല്ലാം പിന്നീട് വെബ്സൈറ്റിൽനിന്ന് നീക്കി. SKM has 46% vote share but will lose the lone seat of Sikkim to SDF which has 44%? @coolfrnds4u @sardesairajdeep @AxisMyIndia pic.twitter.com/C2HRQW9ue4 — Abhishek V. (@Abhishek2612V) May 20, 2019 Content Highlights:Multiple Errors in India Today Axis My India Exit Poll Results


from mathrubhumi.latestnews.rssfeed http://bit.ly/2Hs2Jzk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages