തിരുവനന്തപുരത്തെ തീപ്പിടിത്തം നിയന്ത്രണവിധേയം; രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍മാന് പരിക്ക് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, May 21, 2019

തിരുവനന്തപുരത്തെ തീപ്പിടിത്തം നിയന്ത്രണവിധേയം; രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍മാന് പരിക്ക്

ഫോട്ടോ: ജി. ബിനുലാൽ തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വ്യാപാരസ്ഥാപനത്തിലുണ്ടായ തീപ്പിടിത്തം ഭാഗികമായി നിയന്ത്രണവിധേയമായെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. 12 ഫയർഫോഴ്സ് യൂണിറ്റുകൾ ഒന്നരമണിക്കൂറോളം പരിശ്രമിച്ചതിന് ശേഷമാണ് തീ ഭാഗികമായി അണച്ചത്. അതേസമയം, കെട്ടിടത്തിന്റെ പുറകുവശത്തെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇതിനായി വിമാനത്താവളത്തിലെ പാന്തർ ഉൾപ്പെടെയുള്ള അഗ്നിശമന സേനാ യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ 9.30-ഓടെയാണ് പഴവങ്ങാടി റോഡിൽ ഓവർബ്രിഡ്ജിന് സമീപത്തുള്ള ചെല്ലം അമ്പർല മാർട്ടിൽ തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകളിൽനിന്ന് പുക ഉയരുന്നത് കണ്ട് ജീവനക്കാർ എത്തിയപ്പോഴേക്കും സ്ഥാപനത്തിൽ തീ പടർന്നിരുന്നു. തുടർന്ന് സമീപത്തെ ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഫോട്ടോ: ബിജു വർഗീസ് അപകടസാധ്യത കണക്കിലെടുത്ത് സമീപത്തെ കെട്ടിടങ്ങളിൽനിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചു. തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് പിന്നീട് തീ പടർന്നെങ്കിലും കൂടുതൽ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. ചെല്ലം അമ്പർല മാർട്ടും ഗോഡൗണും പൂർണമായും കത്തിനശിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ഒരു ഫയർമാന് പരിക്കേറ്റു. ചെങ്കൽച്ചൂള ഫയർസ്റ്റേഷനിലെ സന്തോഷിനാണ് പരിക്കേറ്റത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് തുടങ്ങിയവർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഫോട്ടോ: ജി. ബിനുലാൽ Content Highlights:huge fire near by Overbridge in Thiruvananthapuram, Chellom Umberlamart Trivandrum


from mathrubhumi.latestnews.rssfeed http://bit.ly/2HrSY3T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages