മാതൃഭൂമി 'ആസ്‌ക് എക്‌സ്‌പേര്‍ട്ടി'ന് തിരുവനന്തപുരത്ത് തുടക്കമായി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, May 21, 2019

മാതൃഭൂമി 'ആസ്‌ക് എക്‌സ്‌പേര്‍ട്ടി'ന് തിരുവനന്തപുരത്ത് തുടക്കമായി

കോഴിക്കോട്: പ്രൊഫഷണൽ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി മാതൃഭൂമി ഡോട്ട് കോം നടത്തുന്ന സെമിനാർ Ask Expert-ന് തിരുവനന്തപുരത്ത് തുടക്കമായി. തിരുവന്തപുരം ടാഗോർ ഹാളിലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ആസ്ക് എക്സ്പേർട്ടിന്റെ പത്താം പതിപ്പാണ് ഇത്തവണത്തേത്. മെഡിക്കൽ അനുബന്ധ കോഴ്സുകളെ കുറിച്ചും അവയുടെ സാധ്യതകളും സെമിനാറിൽ വിശദീകരിക്കും. ഐ.ഐ.ടി., എൻ.ഐ.ടി. പ്രവേശനത്തിനുള്ള ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) നടപടികൾ, ഫീസ് എത്ര തുടങ്ങിയ കാര്യങ്ങൾ സെമിനാറിലൂടെ അറിയാം. അതത് മേഖലകളിലെ വിദഗ്ധരാണ് ക്ലാസുകൾ എടുക്കുന്നത്. പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികളിലും രക്ഷിതാക്കളിലുമുണ്ടാകുന്ന സംശയങ്ങളും ആശങ്കകളും ഒഴിവാക്കാൻ വേണ്ടിയാണ് മാതൃഭൂമി ആസ്ക് എക്സ്പേർട്ട് സംഘടിപ്പിക്കുന്നത്. മേയ് 28-ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും 31-ന് എറണാകുളം ടി.ഡി.എം ഹാളിലും സെമിനാർ സംഘടിപ്പിക്കും. താത്പര്യമുള്ളവർക്ക്http://bit.ly/2JQvF5H എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. Content Highlights: Professional Course Guidance Seminar, Ask Expert


from mathrubhumi.latestnews.rssfeed http://bit.ly/2Jw0cWY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages