ദുബായ്: വൻകിട നിക്ഷേപകർക്ക് യു.എ.ഇയിൽ സ്ഥിരമായി താമസിക്കാനുള്ള പദ്ധതി യു.എ.ഇ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യഘട്ടമെന്ന നിലയിൽ 6800 പേർക്കാണ് സ്ഥിരം താമസരേഖ എന്ന നിലയിൽ ഗോൾഡൻ കാർഡ് അനുവദിച്ചിരിക്കുന്നത്. വൻകിട നിക്ഷേപകർ, പ്രശസ്തരായ പ്രൊഫഷണലുകൾ എന്നിവരെയാണ് ഈ വിഭാഗത്തിലേക്ക് ഇപ്പോൾ പരിഗണിച്ചിരിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഗോൾഡൻ കാർഡ് എന്ന പദ്ധതി ഔപചാരികമായി പുറത്തിറക്കിയത്. 100 ബില്യൻ ദിർഹം ചുരുങ്ങിയത് യു.എ.ഇ യിൽ നിക്ഷേപിച്ചവരെയാണ് ഗോൾഡൻ കാർഡിനായി പരിഗണിച്ചത്. മികച്ച പ്രതിഭകൾക്കും യു.എ.ഇ യുടെ വളർച്ചക്കായി വലിയ സംഭാവന നൽകിയവർക്കുമായാണ് ഗോൾഡൻ കാർഡ് എന്ന പേരിലുള്ള സ്ഥിരം താമസ രേഖ നൽകിയതെന്ന് ട്വിറ്റർ പേജിൽ ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ അവർ സ്ഥിരം പങ്കാളികളാകണമെന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.
from mathrubhumi.latestnews.rssfeed http://bit.ly/2JOJWzM
via
IFTTT
No comments:
Post a Comment