ബെംഗളൂരു: എൻഡിഎയ്ക്ക് വിജയ സാധ്യത പ്രവചിക്കുന്ന എക്സിറ്റ്പോൾ ഫലങ്ങൾ കർണാടക കോൺഗ്രസ്സിൽ ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴിവെക്കുന്നു. കർണാടകയിലെ പ്രമുഖ കോൺഗ്രസ്സ് നേതാവും എംഎൽഎയുമായറോഷൻ ബെയ്ഗ് ഗുരുതര ആരോപണങ്ങളാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരേ ഉന്നയിച്ചിരിക്കുന്നത്. കെസി വേണുഗോപാൽ ബഫൂണുംസിദ്ധരാമയ്യ ധിക്കാരിയും ദിനേശ് ഗുണ്ടുറാവു കഴിവു കെട്ടവനാണെന്നുംആയിരുന്നു റോഷൻ ബെയ്ഗിന്റെ പ്രസ്താവന. കർണാടക കോൺഗ്രസ്സിനുള്ളിൽ ഉയർന്നു വരുന്ന ആഭ്യന്തര കലഹങ്ങൾ വെളിവാക്കുന്നതാണ് ഈപ്രസ്താവന "കെസി വേണുഗോപാൽ ഒരു ബഫൂണാണ്. എന്റെ നേതാവ് രാഹുൽജിയോട് ഈ കാര്യത്തിൽ സഹതാപമാണ്തോന്നുന്നത്. വേണുഗോപാലിനെപ്പോലുള്ള ബഫൂണുകൾ, സിദ്ധരാമയ്യയുടെ ധിക്കാരം, ഗുണ്ടുറാവുവിന്റെ കഴിവില്ലായ്മ എന്നിവ മൂലം ഫലം ഇങ്ങനെയായിരിക്കുകയാണ്",റോഷൻ ബെയ്ഗ് പറയുന്നു. പാർട്ടിയിൽ പല അവസരങ്ങളിലും തഴയപ്പെട്ടതിന്റെ നൈരാശ്യമാണ് ഇത്തരത്തിലുള്ള പ്രസ്താവനകളിലേക്ക് ഇദ്ദേഹത്തെ നയിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കോൺഗ്രസ്സ്-ജനതാദൾ സർക്കാർ കർണാടകയിൽ അധികാരത്തിൽ വന്നപ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനം ബെയ്ഗ്പ്രതീക്ഷിച്ചിരുന്നു. എന്നാൽ കോൺഗ്രസ്സിലെ ജി പരമേശ്വരയ്ക്കായിരുന്നു നറുക്ക് വീണത്. "ക്രിസ്താനികൾക്ക് ഒരു സീറ്റ് പോലും നൽകിയില്ല. മുസ്ലിമിന് വെറും ഒരു സീറ്റ് മാത്രമാണ് കർണാടകയിൽ നൽകിയത്. അവരെല്ലാം അവഗണിക്കപ്പെടുകയായിരുന്നു. ഞാൻ ഇതിൽ തീർത്തും നിരാശനാണ്", അദ്ദേഹം ആരോപിക്കുന്നു. അതേസമയം ഇത്തരം വാക്കുകൾ അദ്ദേഹത്തെ പോലുള്ള ഒരു നേതാവ് ഉപയോഗിച്ചത് പരിതാപകരമാണ്. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് പരമേശ്വര പറഞ്ഞു.ഇത് ബെയ്ഗിന്റെവ്യക്തിപരമായ അഭിപ്രായം മാത്രമാമെന്നും കോൺഗ്രസ്സ് പ്രസിഡന്റ് ദിനേശ്ഗുണ്ടുറാവുപറഞ്ഞു.ഇക്കാര്യത്തിൽ അദ്ദേഹത്തിൽ നിന്ന് വിശദീകരണം തേടുമെന്നാണ് ദിനേശ് ഗണ്ട് റാവു പ്രതികരിച്ചത്. content highlights:Karnataka Lawmaker Calls Congress Leader KC Venugopal a Buffoon
from mathrubhumi.latestnews.rssfeed http://bit.ly/2JvMy69
via
IFTTT
No comments:
Post a Comment