കോവിഡ് മരണം ഉയർന്നു; നഷ്ടപരിഹാരത്തിനുവേണം 212.9 കോടിരൂപ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Saturday, December 11, 2021

കോവിഡ് മരണം ഉയർന്നു; നഷ്ടപരിഹാരത്തിനുവേണം 212.9 കോടിരൂപ

ആലപ്പുഴ: കോവിഡ് മരണനിരക്ക് കുത്തനെ ഉയർന്നതോടെ നഷ്ടപരിഹാരത്തിനു കേരളം കൂടുതൽ തുക കണ്ടെത്തണം. നിലവിലെ കണക്കനുസരിച്ച് 212.9 കോടിരൂപയാണ് സംസ്ഥാനം ഇതിനായി കണ്ടെത്തേണ്ടത്. കേരളത്തിൽ ഇതുവരെ 42,579 പേരാണു കോവിഡ്ബാധിച്ചു മരിച്ചത്. അതുകൊണ്ടുതന്നെ കൂടുതൽപ്പേർക്ക് നഷ്ടപരിഹാരം നൽകേണ്ട പട്ടികയിൽ കേരളമാണ് രണ്ടാംസ്ഥാനത്ത്. കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകൾ ലഭിച്ചുകൊണ്ടിരിക്കുന്നതിനാൽ മരണനിരക്ക്‌ ഇനിയും ഉയരാനാണു സാധ്യത. ഏറ്റവുംപുതിയ കണക്കുകൾപ്രകാരം കേരളത്തിലെ കോവിഡ് മരണനിരക്ക്(കേസ് ഫറ്റേലിറ്റി റേറ്റ്) 0.81 ശതമാനമായാണ് ഉയർന്നത്. ഇടുക്കി, കൊല്ലം ജില്ലകളിലാണ് മരണനിരക്കുകൂടിയത്. ഇടുക്കിയിൽ 0.15 ശതമാനത്തിൽനിന്ന്‌ 0.79 ശതമാനമായാണ് സി.എഫ്.ആർ. വർധിച്ചത്. കൊല്ലത്ത് 0.32 ശതമാനത്തിൽനിന്ന്‌ 0.99 ശതമാനമായും കൂടി. കോവിഡ്ബാധിതരിൽ എത്രപേർ മരിച്ചു എന്നുകണക്കാക്കിയാണ് കോവിഡ് മരണനിരക്ക്(കേസ് ഫറ്റേലിറ്റി റേറ്റ്) കണക്കാക്കുന്നത്. കോവിഡ് മരണ നഷ്ടപരിഹാരമായി കൂടുതൽത്തുക കണ്ടെത്തേണ്ട സംസ്ഥാനം മഹാരാഷ്ട്രയാണ്. നിലവിലെ മരണസംഖ്യയനുസരിച്ച് മഹാരാഷ്ട്രയ്ക്ക്‌ നഷ്ടപരിഹാരം നൽകാൻ 706 കോടിയോളം രൂപയാണു വേണ്ടത്. മഹാരാഷ്ട്രയിൽ സി.എഫ്.ആർ. 2.17 ശതമാനമാണ്. പെൻഷനും തുക കണ്ടെത്തണം കേരളത്തിൽ കോവിഡ്‌ നഷ്ടപരിഹാരത്തിനുപുറമേ കോവിഡ്‌ ബാധിച്ചുമരിച്ച ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയുമുണ്ട്. നിലവിൽ ഈ പദ്ധതിയിലേക്ക് 3,185 പേർ അപേക്ഷിച്ചിട്ടുണ്ട്. മൂന്നുവർഷത്തേക്കാണ് ഇവർക്ക് പെൻഷൻനൽകേണ്ടത്. ഒരുവർഷത്തേക്കുമാത്രം ഇപ്പോഴത്തെ അപേക്ഷകരുടെ എണ്ണമനുസരിച്ച് 20 കോടിയോളം രൂപവേണം. അപേക്ഷകർ ഇനിയും വരാനുള്ള സാധ്യതയുള്ളതിനാൽ പെൻഷനുവേണ്ട ചെലവും ഉയരും.


from mathrubhumi.latestnews.rssfeed https://ift.tt/3ygjN49
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages