അഞ്ചരമാസം; മലയാളിയുടെ ആളോഹരി കടബാധ്യത വർധിച്ചത് 71 ശതമാനം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Saturday, December 11, 2021

അഞ്ചരമാസം; മലയാളിയുടെ ആളോഹരി കടബാധ്യത വർധിച്ചത് 71 ശതമാനം

കൊച്ചി: വെറും അഞ്ചരമാസംകൊണ്ട് മലയാളിയുടെ ആളോഹരി കടബാധ്യതയിലുണ്ടായ വർധന 70.72 ശതമാനം. ഓഗസ്റ്റിലെ കണക്കനുസരിച്ച് ഒരു മലയാളിയുടെ ശരാശരി കടബാധ്യത 95,225.29 രൂപയാണ്. കഴിഞ്ഞ മാർച്ചിൽ ഇത് 55,778.34 രൂപയായിരുന്നു. 2021 ഏപ്രിൽ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ നീളുന്ന അഞ്ചുമാസം കൊണ്ട് സംസ്ഥാനസർക്കാർ കടമെടുത്തത് 28,850.47 കോടി രൂപയാണ്. അതായത്, ഒാരോ മാസവും 5770 കോടി മലയാളി കടമെടുത്തെന്ന് സാരം. ഇത് ദിവസം 192.33 കോടി രൂപ വീതം. എറണാകുളത്തെ പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റും വിവരാവകാശപ്രവർത്തകനുമായ എം.കെ. ഹരിദാസിന് ധനകാര്യ ഇൻഫർമേഷൻ വകുപ്പ് നൽകിയ വിവരാവകാശമറുപടിയുടെ അടിസ്ഥാനത്തിലാണ് കണക്ക്. വിശദാംശങ്ങൾ ഇങ്ങനെ* 2016 മാർച്ച് 31-ലെ പൊതുകടം -1,57,370.33 കോടി രൂപ* 2021 ഓഗസ്റ്റിലെ പൊതുകടം -3,31,517.31 കോടി രൂപ* ഉമ്മൻചാണ്ടിസർക്കാർ അധികാരം ഒഴിയുമ്പോഴുള്ള സംസ്ഥാനത്തിന്റെ കടബാധ്യത -1,09,730.97 കോടി രൂപ* ഉമ്മൻചാണ്ടിസർക്കാർ അധികാരം ഒഴിയുമ്പോഴുള്ള ആളോഹരി കടബാധ്യത -32,129.23 രൂപ* ഇപ്പോഴത്തെ ആളോഹരി കടബാധ്യത -95,225.29 രൂപ* അഞ്ചരവർഷംകൊണ്ട് ആളോഹരി കടബാധ്യതയിലുണ്ടായ വർധന- 196 ശതമാനംകെ.എസ്.ആർ.ടി.സി.ക്ക് 1519.34 കോടി ഒന്നാം പിണറായിസർക്കാരിന്റെ കാലംമുതൽ ഇതുവരെ കെ.എസ്.ആർ.ടി.സി.ക്ക് സാമ്പത്തികസഹായമായി നൽകിയത് 1519.34 കോടി രൂപ.കുടുംബശ്രീക്ക് 1808.73 കോടി2003 മുതൽ 2021-’22-ലെ അക്കൗണ്ടിങ് കാലാവധിയിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് 1808.73 കോടി രൂപ സഹായധനം നൽകി. 2003 മുതൽ 2015-’16 വരെ 633.83 കോടി രൂപയാണ് കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകിയത്. എന്നാൽ, പിണറായിസർക്കാരിന്റെ കാലത്ത് ഇതുവരെ നൽകിയത് 1174.90 കോടി രൂപയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3oJkxvq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages