'പ്രകാശേട്ടന്റെ അരികിലേക്ക് പോകുന്നു, ഏട്ടന്റെ അടുത്തുതന്നെ അടക്കണം'; കണ്ണീരായി പ്രിയയും മക്കളും - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Saturday, December 11, 2021

'പ്രകാശേട്ടന്റെ അരികിലേക്ക് പോകുന്നു, ഏട്ടന്റെ അടുത്തുതന്നെ അടക്കണം'; കണ്ണീരായി പ്രിയയും മക്കളും

പേരാമ്പ്ര: തീപ്പൊള്ളലേറ്റ് കിടക്കുമ്പോൾ രക്ഷിക്കാൻ ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയവരോടും മെഡിക്കൽ കോളേജിലെ ഡോക്ടറോടും പ്രിയ പറഞ്ഞു, ഞങ്ങൾ പ്രകാശേട്ടന്റെ അരികിലേക്ക് പോകുകയാണ്. ഏട്ടന്റെ അടുത്തുതന്നെ അടക്കം ചെയ്യണം. അവസാന ആഗ്രഹപ്രകാരം പ്രിയയെയും മക്കളെയും പ്രകാശൻ അന്ത്യനിദ്രകൊള്ളുന്ന വീട്ടുപറമ്പിൽ അരികിൽത്തന്നെയായി അടക്കി. പാലേരിയിലെ ചിപ്സ് നിർമാണ കടയിലെ ജീവനക്കാരനായിരുന്നു പ്രകാശൻ. പ്രിയപ്പെട്ടവന്റെ പെട്ടെന്നുള്ള വേർപാട് പ്രിയയ്ക്ക് താങ്ങാനാകാത്തതായിരുന്നു. വിവരം കേട്ടറിഞ്ഞെത്തിയവർക്കെല്ലാം അതുൾക്കൊള്ളാനാകാതെ നെഞ്ചുപിടഞ്ഞു. വിടരുംമുമ്പേ കൊഴിഞ്ഞ പിഞ്ചോമനകളെക്കുറിച്ചോർത്ത് വിങ്ങിപ്പൊട്ടുകയായിരുന്നു വെള്ളിയാഴ്ച മുളിയങ്ങൽ ഗ്രാമം. പാറുട്ടിയെന്ന് വിളിക്കുന്ന നിവേദ്യയുടെയും പുണ്യയുടെയും കളിചിരികളുടെ ഓർമകളായിരുന്നു എല്ലാവരുടെയും മനസ്സ് നിറയെ. അച്ഛൻ പ്രകാശന്റെ അരികിലേക്ക് അമ്മയ്ക്കൊപ്പം അവരും പറന്നകന്നപ്പോൾ നടുക്കം മാറാതെ ഉറ്റവരും അടുത്തവീട്ടുകാരും തളർന്നിരുന്നു. അച്ഛമ്മ ഓമന അമ്മ മറ്റൊരു മുറിയിലും പ്രിയയും മക്കളും ഒരു മുറിയിലുമായിരുന്നു ഉറങ്ങാൻ കിടന്നത്. ഓമന അമ്മയുടെ അടുത്ത് ഉറങ്ങാറുള്ള കുട്ടിയെ കഴിഞ്ഞദിവസം പ്രിയയ്ക്കൊപ്പം മാറ്റിക്കിടത്തുകയായിരുന്നുവത്രേ. ഓമന അമ്മയുടെ നിലവിളികേട്ടാണ് അടുത്ത വീട്ടുകാർ വിവരമറിഞ്ഞ് ഓടിയെത്തിയത്. മുറി തുറക്കാത്തതിനാൽ ചവിട്ടി ത്തുറക്കുകയായിരുന്നു. ജീവന്റെ തുടിപ്പോടെ ആശുപത്രിയിലേക്ക് എത്തിച്ചതിന് പിന്നാലെ കുട്ടികളുടെ മരണവാർത്തയെത്തി. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന പ്രിയയും പിന്നാലെ മരിച്ചു. content highlights:perambra suicide case, mother and two children died


from mathrubhumi.latestnews.rssfeed https://ift.tt/3DECrni
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages