മോഹന്‍ലാലിനൊപ്പം മൂന്ന് സിനിമയില്‍, വില പറഞ്ഞവരില്‍ ദുല്‍ഖറും; ബാബു 'കൊറോണ'യെ കൈവിടില്ല - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Saturday, December 11, 2021

മോഹന്‍ലാലിനൊപ്പം മൂന്ന് സിനിമയില്‍, വില പറഞ്ഞവരില്‍ ദുല്‍ഖറും; ബാബു 'കൊറോണ'യെ കൈവിടില്ല

കൊറോണ ഭീതി പടരുന്നതിനു മൂന്നുപതിറ്റാണ്ടു മുൻപ് ബാബുവിനൊപ്പം കൊറോണയുണ്ട്. അതിനും മുൻപേ മൂന്നു സിനിമകളിൽ മോഹൻലാലിനും മഞ്ജുവാര്യർക്കുമൊപ്പം ഈ കൊറോണയുടെ സാന്നിധ്യമുണ്ടായി. ജപ്പാൻ നിർമിത കൊറോണ ഡീലക്സ് കുഞ്ഞൻ കാറാണു കഥാപാത്രം. സിനിമാനിർമാതാവായ മരുത്തോർവട്ടം സൃഷ്ടിയിൽ വി.വി. ബാബു(തകര ബാബു)വിന്റെ പ്രിയവാഹനമാണിത്. രാജ്യത്തുതന്നെ അപൂർവമാണ് 1966 മോഡൽ കാറെന്നു ബാബു പറയുന്നു. ദുൽഖർ സൽമാൻ തന്റെ പഴയകാർ ശേഖരത്തിലുൾപ്പെടുത്താൻ വിലപറഞ്ഞെങ്കിലും ബാബു ഇഷ്ടവാഹനം ഉപേക്ഷിച്ചില്ല. മോഹൻലാലിനും കാറിഷ്ടമാണ്. പാലക്കാട്ടെ സുഹൃത്തുവഴി 1988-ൽ 40,000 രൂപയ്ക്കാണു ബാബു വാങ്ങിയത്. നാലുപേർക്കു സഞ്ചരിക്കാം. എ.സി., റേഡിയോ എന്നിവയുണ്ട്. കാറിൽ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ കുടുംബസമേതം പോയിട്ടുണ്ട്. പെട്രോൾ എൻജിനാണ്. 14 കിലോമീറ്റർ മൈലേജ് കിട്ടും. തകരാർ വന്നാൽ നന്നാക്കാനുള്ള പ്രയാസം മാത്രമാണു പ്രതിസന്ധി. പേരക്കുട്ടിയും പ്ലസ്ടു വിദ്യാർഥിയുമായ അഭിമന്യു ഗൗതമിനു സമ്മാനിക്കാനിരിക്കുകയാണ് കൊറോണയെ. Content Highlights:Toyota Corona Deluxe Car, Japanese Car, Toyota Corona, Toyota Cars, Vintage Car


from mathrubhumi.latestnews.rssfeed https://ift.tt/31I7TUS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages