ബ്രിസ്ബെയ്ൻ: ഗാബയിൽ തങ്ങളുടെ ആധിപത്യം ഊട്ടിയുറപ്പിച്ച് ഓസ്ട്രേലിയ. ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനാണ് ഓസീസ് തകർത്തുവിട്ടത്. രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോൺ ടെസ്റ്റിൽ ഓസീസിനായി 400 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറെന്ന നേട്ടവും സ്വന്തമാക്കി. ഇതോടെ പരമ്പരയിൽ ഓസീസ് 1-0 ന് മുന്നിലെത്തി. സ്കോർ: ഇംഗ്ലണ്ട് 147, 297, ഓസ്ട്രേലിയ: 425, 20/1 രണ്ടാം ഇന്നിങ്സിൽ ജയിക്കാൻ വേണ്ടിയിരുന്ന 20 റൺസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് മറികടക്കുകയായിരുന്നു. മാർക്കസ് ഹാരിസ് (9), മാർനസ് ലബുഷെയ്ൻ (0) എന്നിവർ പുറത്താകാതെ നിന്നു. അലക്സ് കാരിയുടെ(9) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന നിലയിൽ നാലാം ദിനം കളിയാരംഭിച്ച ഇംഗ്ലണ്ടിന് 77 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. മൂന്നാം ദിനം ഓസീസ് ബൗളിങ് ആക്രമണത്തെ പ്രതിരോധിച്ച ഡേവിഡ് മലാൻ - ക്യാപ്റ്റൻ ജോ റൂട്ട് കൂട്ടുകെട്ട് പൊളിച്ച് നഥാൻ ലിയോണാണ് ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. 195 പന്തുകൾ നേരിട്ട് 82 റൺസെടുത്താണ് മലാൻ മടങ്ങിയത്. പിന്നാലെ 165 പന്തിൽ നിന്ന് 89 റൺസെടുത്ത റൂട്ടിനെ കാമറൂൺ ഗ്രീൻ മടക്കി. മൂന്നാം വിക്കറ്റിൽ 162 റൺസ് ചേർത്ത ഈ സഖ്യത്തിന് മാത്രമാണ് ഓസീസ് ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായത്. ബെൻ സ്റ്റോക്ക്സ് (14), ഒലി പോപ്പ് (4), ജോസ് ബട്ട്ലർ (23), ക്രിസ് വോക്സ് (16) എന്നിവരെല്ലാം തന്നെ കാര്യമായ ചെറുത്തുനിൽപ്പില്ലാതെ മടങ്ങി. റോബിൻസൺ (8), മാർക്ക് വുഡ് (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഒന്നാം ഇന്നിങ്സിൽ വെറും 147 റൺസിന് പുറത്തായ ഇംഗ്ലണ്ടിനെതിരേ ഓസീസ് 425 റൺസെടുത്ത് 278 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്നു. Content Highlights: Ashes 2021 Australia Thrash England By 9 Wickets at the Gabba
from mathrubhumi.latestnews.rssfeed https://ift.tt/30jor4M
via IFTTT
Post Top Ad
Responsive Ads Here
Saturday, December 11, 2021
ചരിത്ര നേട്ടവുമായി ലിയോണ്‍; ഗാബയില്‍ ഓസീസ് വിജയഭേരി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About NWG Web Desk
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment