കൊച്ചി: രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഹൈക്കോടതിയിലെ രണ്ട് ഗവ. പ്ലീഡർമാരുടെ പെരുമാറ്റം സർക്കാരിന് തലവേദനയായി. ഒന്ന് ഹൈക്കോടതിയിലാണെങ്കിൽ മറ്റൊന്ന് സാമൂഹികമാധ്യമത്തിലെ പോസ്റ്റായിരുന്നു. കോടതിമുറിയിൽ ഗവ. പ്ലീഡറുടെ മോശം പെരുമാറ്റത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ച് ജസ്റ്റിസ് പി. ഗോപിനാഥ് സിറ്റിങ് നിർത്തിവെച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമക്കേസുകൾ പരിഗണിക്കുന്ന കോടതിയിലായിരുന്നു നാടകീയ രംഗങ്ങൾ. പ്രോസിക്യൂഷന്റെ എതിർപ്പ് തള്ളി പ്രതിക്ക് ഇടക്കാലജാമ്യം അനുവദിച്ചതോടെ സർക്കാർ അഭിഭാഷകനായ സി.എൻ. പ്രഭാകരനിൽനിന്ന് മോശം പരാമർശങ്ങൾ ഉണ്ടായെന്നാണ് ആരോപണം. കോടതി എതിർപ്പ് പ്രകടിപ്പിച്ചിട്ടും ഗവ. പ്ലീഡറിൽനിന്ന് മോശം പരാമർശങ്ങൾ തുടർന്നു. കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും തുടർന്നു. ഇതോടെ ജസ്റ്റിസ് പി. ഗോപിനാഥ് സിറ്റിങ് നിർത്തി ചേംബറിലേക്കു മടങ്ങി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ ചേംബറിലേക്ക് വിളിച്ചുവരുത്തി ഗവ. പ്ലീഡറുടെ പെരുമാറ്റത്തിൽ അതൃപ്തിയും രേഖപ്പെടുത്തി. തുടർന്ന് പ്രഭാകരനെ ജാമ്യാപേക്ഷകൾ പരിഗണിക്കുന്ന മറ്റൊരു ബെഞ്ചിലേക്കു മാറ്റി പ്രശ്നം അവസാനിപ്പിച്ചു. സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനന്റെ സഹോദരനാണ് പ്രഭാകരൻ. അന്തരിച്ച സംയുക്ത സൈനികമേധാവി ബിപിൻ റാവത്തിനെ അപമാനിക്കുന്ന തരത്തിൽ സർക്കാർ അഭിഭാഷക രശ്മിത രാമചന്ദ്രൻ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതാണ് പരാതിക്കിടയാക്കിയത്. 'മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ല' എന്ന തരത്തിലായിരുന്നു പോസ്റ്റ്. രശ്മിതയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട്, വിരമിച്ച നാല് സൈനിക ഓഫീസർമാരും യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജനും അഡ്വക്കേറ്റ് ജനറലിന് പരാതി നൽകി. Content Highlights:Kerala High Court Govt. pleader
from mathrubhumi.latestnews.rssfeed https://ift.tt/3lXLZ6L
via IFTTT
Post Top Ad
Responsive Ads Here
Friday, December 10, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഗവ. പ്ലീഡറുടെ പെരുമാറ്റത്തിൽ എതിർപ്പ് രേഖപ്പെടുത്തി ജഡ്‌ജി സിറ്റിങ് നിർത്തി
ഗവ. പ്ലീഡറുടെ പെരുമാറ്റത്തിൽ എതിർപ്പ് രേഖപ്പെടുത്തി ജഡ്‌ജി സിറ്റിങ് നിർത്തി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About NWG Web Desk
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment