മതം മാറുമോ എന്ന ആശങ്ക, ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യചെയ്തു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, December 8, 2021

മതം മാറുമോ എന്ന ആശങ്ക, ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യചെയ്തു

മംഗളൂരു: ഭാര്യ മതം മാറുമോ എന്ന ആശങ്കയിൽ ഭാര്യയെയും രണ്ടു മക്കളെയും വിഷം നൽകി കൊലപ്പെടുത്തി യുവാവ് ആത്മഹത്യചെയ്തു. ബാഗൽകോട്ടെ സുനാഗ് സ്വദേശിയും മംഗളൂരു മോർഗൻ നഗറിലെ വാടകവീട്ടിലെ താമസക്കാരനുമായ നാഗേഷ് ഷെരിഗുപ്പി (30), ഭാര്യ വിജയലക്ഷ്മി (26), മക്കൾ സപ്ന (എട്ട്), സമർഥ് (നാല്) എന്നിവരെയാണ് വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിജയലക്ഷ്മിയും സപ്നയും സമർഥും വിഷം അകത്തുചെന്ന് മുറിക്കുള്ളിൽ മരിച്ചനിലയിലായിരുന്നു. നാഗേഷിനെ അതേ മുറിയിൽ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയ്ക്കും മക്കൾക്കും വിഷം നൽകിയ ശേഷം നാഗേഷ് ജീവനൊടുക്കിയതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. ചൊവ്വാഴ്ച ഉറങ്ങാൻ പോകുന്നതിന് മുൻപ് ഭാര്യയ്ക്കും മക്കൾക്കും അവരറിയാതെ വിഷം നൽകിയതായാണ് സൂചന. മൂവരും ഉറങ്ങാൻ കിടക്കുന്ന സ്ഥലത്ത് തന്നെയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടത്. നാഗേഷ് ഡ്രൈവറായും വിജയലക്ഷ്മി സെക്യൂരിറ്റി ജീവനക്കാരിയുമായി ജോലി ചെയ്യുകയായിരുന്നു. മദ്യപിച്ചെത്തുന്ന നാഗേഷ് ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നതായി പോലീസ് പറയുന്നു. ഉപദ്രവം സഹിക്കാനാവാതെ കഴിഞ്ഞ ഒക്ടോബറിൽ വിജയലക്ഷ്മി വീടുവിട്ടുപോയി. തുടർന്ന് നാഗേഷ് ഭാര്യയെ കാണാനില്ലെന്ന് പോലീസിൽ പരാതിനൽകിയിരുന്നു. അന്വേഷണത്തിൽ ഇവർ താമസിക്കുന്ന വാടകവീടിന്റെ ഉടമയായ സ്ത്രീക്കൊപ്പം വിജയലക്ഷ്മി താമസിക്കുകയാണെന്ന് കണ്ടെത്തി. തുടർന്ന് നാഗേഷിനെയും വിജയലക്ഷ്മിയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കുടുംബപ്രശ്നങ്ങൾ പറഞ്ഞുതീർത്ത് ഒരുമിച്ചു താമസിക്കാൻ പോലീസ് നിർദേശിച്ചു. നാഗേഷിന്റെ മരണക്കുറിപ്പിൽ ഭാര്യ വീട്ടുടമയുമായി കൂടുതൽ സംസാരിക്കുന്നുണ്ടെന്നും മതം മാറുമോ എന്ന ഭയം തനിക്കുണ്ടെന്നും അതിനാലാണ് ഈ കടുംകൈചെയ്യുന്നതെന്നും എഴുതിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വീട്ടുടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. അസ്വഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights:Suicide religious conversion Mangalore


from mathrubhumi.latestnews.rssfeed https://ift.tt/3EzkAPQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages