റാഞ്ചിയിലെ ബയോഫ്യൂവൽ പമ്പിൽ വാഹനങ്ങളിൽ ബയോഡീസൽ നിറയ്ക്കുന്നു. സമീപം വിശാൽ പ്രസാദ് ഗുപ്ത | ഫയൽ ഫോട്ടോ: സാബു സ്കറിയ തിരുവനന്തപുരം: പായലിൽനിന്ന് ജൈവ ഇന്ധനമുണ്ടാക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകാൻ കേരളം. ജൈവ ഡീസൽ പ്ലാന്റ് സ്ഥാപിക്കുന്നതിനായി വിശദമായ പദ്ധതിരേഖ ഉടൻ തയ്യാറാക്കും. അതിനുശേഷം പരീക്ഷണാടിസ്ഥാനത്തിൽ മാതൃകയും രൂപവത്കരിക്കും. റാഞ്ചിയിൽ പദ്ധതി വിജയകരമായി നടപ്പാക്കിയ എൻജിനിയർ വിശാൽ പ്രസാദ് ഗുപ്ത ബുധനാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിനും വിദഗ്ധ സംഘത്തിനു മുന്നിലും പദ്ധതി സംബന്ധിച്ച് വിവരങ്ങൾ അവതരിപ്പിച്ചു. പായലിൽനിന്ന് ജൈവ ഡീസലുണ്ടാക്കുന്ന പദ്ധതിയെക്കുറിച്ച് 'മാതൃഭൂമി'യാണ് റിപ്പോർട്ട് ചെയ്തത്. വാർത്ത ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ താത്പര്യപ്രകാരമാണ് വിശാൽ ഗുപ്തയെ കേരളത്തിലേക്ക് ക്ഷണിച്ചതും പദ്ധതി സംബന്ധിച്ച് ചർച്ച നടന്നതും. കേരളത്തിലെ ഏതിനം പായലാണ് ഉപയോഗിക്കാൻ സാധിക്കുന്നത്, എത്ര വലിപ്പത്തിലുള്ള പ്ലാന്റ് സ്ഥാപിക്കേണ്ടിവരും ഇക്കാര്യങ്ങൾ പരിശോധിച്ചാണ് ഡി.പി.ആർ. തയ്യാറാക്കി പരീക്ഷണ മാതൃകയിലേക്ക് കടക്കുക. പത്ത് ദിവസത്തിനുള്ളിൽ ടീം അംഗങ്ങളോടൊപ്പം കാർഷിക സർവകലാശാലയും കാതോലിക്കറ്റ് കോളേജും പഠനം നടത്തിയ ജലാശയങ്ങളും മറ്റും വിശാൽ ഗുപ്ത സന്ദർശിക്കും. പായൽ നിറഞ്ഞ ഒട്ടേറെ ജലാശയങ്ങൾ സംസ്ഥാനത്ത് ഉള്ളതിനാൽ പദ്ധതി വിജയകരമായി നടപ്പാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് സംസ്ഥാനത്തെ പ്രതിനിധികൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കെ-ഡിസ്കിന്റെ എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സണുമായ ഡോ. കെ.എം. എബ്രഹാം, മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവും വി.എസ്.എസ്.സി. മുൻ ഡയറക്ടറുമായ എം.സി. ദത്തൻ, കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ, നെതർലൻഡ്സിലെ ഗ്രോനിംഗെൻ സർവകലാശാലയിലെ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗം പ്രൊഫ. ഡോ. പി.വി. അരവിന്ദ്, കേരള കാർഷിക സർവകലാശാല, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അധ്യാപകർ തുടങ്ങിയവർ വിശാൽ ഗുപ്തയുമായി സംസാരിച്ചു. സന്ദർശനം തൃപ്തികരം കേരള സന്ദർശനം അനുകൂലമായിരുന്നു. കേരള സർക്കാരിന് താത്പര്യമുണ്ടെങ്കിൽ സഹകരിക്കാൻ തയ്യാറാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ജൈവ ഇന്ധന പദ്ധതിയുമായി സഹകരിക്കാൻ ധാരണയായിട്ടുണ്ട്. -വിശാൽ പ്രസാദ് ഗുപ്ത Content Highlights:Biodiesel production from algae Kerala
from mathrubhumi.latestnews.rssfeed https://ift.tt/3y5dm3K
via IFTTT
Post Top Ad
Responsive Ads Here
Wednesday, December 8, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
പായലിൽനിന്ന് ജൈവ ഡീസൽ: വിശാൽ ഗുപ്ത തലസ്ഥാനത്തെത്തി; പദ്ധതിയുമായി കേരളം മുന്നോട്ട്
പായലിൽനിന്ന് ജൈവ ഡീസൽ: വിശാൽ ഗുപ്ത തലസ്ഥാനത്തെത്തി; പദ്ധതിയുമായി കേരളം മുന്നോട്ട്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About NWG Web Desk
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment