മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 60 സെന്റ് ഭൂമി നല്‍കി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറും കുടുംബവും - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, August 29, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 60 സെന്റ് ഭൂമി നല്‍കി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറും കുടുംബവും

ഇ വാർത്ത | evartha
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 60 സെന്റ് ഭൂമി നല്‍കി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറും കുടുംബവും

കേരളത്തെ പുനരുദ്ധരിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളുടെ സംഭാവന ഒഴുകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 60 സെന്റ് ഭൂമി സംഭാവന നല്‍കി ഡോക്ടറും കുടുംബവും വേറിട്ട മാതൃക സൃഷ്ടിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ യൂണിറ്റ് മേധാവി കൊച്ചുമറ്റത്തില്‍ ഡോ. എംസി.ടോമിച്ചനാണ് ചങ്ങനാശ്ശേരി കോട്ടമുറി ഭാഗത്ത് കുടുംബ സ്വത്തായി ലഭിച്ച മൂന്ന് കോടി രൂപ വില മതിക്കുന്ന ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്.

ഡോക്ടര്‍ എം സി ടോമിച്ചന്‍, ഭാര്യ ഡോ. ജോളി കുര്യന്‍, മകള്‍ മരിയ തോമസ് എന്നിവര്‍ കോട്ടയം കളക്‌ട്രേറ്റില്‍ എത്തി, കോട്ടയം ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനിക്ക് ഭൂമിയുടെ രേഖകള്‍ കൈമാറി. കൂടാതെ ഒരു ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

പുനരധിവാസ പ്രക്രിയയില്‍ ഏറെ പ്രയാസമുണ്ടാകുക സ്ഥലം കണ്ടെത്തുന്നതിനാണ്. അതിനാലാണ് സ്ഥലം നല്‍കിയതെന്ന് ഡോക്ടര്‍ പറഞ്ഞു. കുടുംബ സ്വത്തായി ലഭിച്ച മൂന്ന് കോടി രൂപ വില മതിക്കുന്ന ഭൂമിയില്‍ ഡോക്ടറുടെ സഹോദരിക്ക് കൂടി അവകാശമുണ്ടായിരുന്നു.

അതിനാല്‍ സഹോദരിക്ക് മറ്റൊരു സ്ഥലം വാങ്ങി നല്‍കിയശേഷമാണ് ഈ ഭൂമി ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. മുന്‍ എം.എല്‍.എയും സിപിഎം ജില്ലാ സെക്രട്ടറിയുമായ വി. എന്‍. വാസവന്‍, ജില്ലാ പഞ്ചായത്തംഗം വി.കെ സുനില്‍ കുമാര്‍, മെഡിക്കല്‍ കോളേജ് ആര്‍എം.ഒ ഡോ. രഞ്ജന്‍, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2PMLxGI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages