കനോലി കനാലിനെ വീണ്ടെടുക്കാനൊരുങ്ങുന്നു; ശുചീകരണം തുടങ്ങി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

കനോലി കനാലിനെ വീണ്ടെടുക്കാനൊരുങ്ങുന്നു; ശുചീകരണം തുടങ്ങി

കോഴിക്കോട്: കനോലി കനാലിലെ മാലിന്യങ്ങൾ നീക്കി പൂർവ സ്ഥിതിയിലാക്കാൻ ജില്ലാഭരണകൂടവും നിറവ്റസിഡന്റ്സ് അസോസിയേഷനുംപത്തുദിവസത്തെ ശുചീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു. കനത്ത മഴയ്ക്കിടെകനോലി കനാൽ കരകവിഞ്ഞൊഴുകിസരോവരം ബയോപാർക്ക് അടക്കമുള്ളവ മുങ്ങിപ്പോവുകയും മലിനമാക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് 11.2 കി.മി ദൂരത്ത് ശുചീകരണംജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയത്. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.ഒന്നാം ഘട്ടത്തിൽ 11.2കിലോമീറ്റർ ഭാഗത്തെ പ്ലാസ്റ്റിക് മാറ്റുകയാണ് ചെയ്യുക. രണ്ടാം ഘട്ടത്തിൽ കുളവാഴകൾ, അതിനു ശേഷം കാടുകൾ പിന്നീട് വൻകിട ആശുപത്രികളുടെ മലിനജലം ഒഴുകാതിരിക്കാനുള്ള ഇടപെടൽ എന്നിവയാണ് ചെയ്യുന്നത്. ഇതിനായി ഓവുചാലുകൾക്ക് കുറുകെ വല വിരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം കനാലിലേക്ക് വരാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് നിറവ് കൂട്ടായ്മയുടെ സംഘാടകനായ ബാബു ചൂണ്ടിക്കാട്ടുന്നു.കോർപറേഷൻ ശുചീകരണ വിഭാഗം, ഫയർഫോഴ്സ്, ഫോറസ്റ്റ് എന്നിവരുടെ സഹകരണവും തേടിയുട്ടുണ്ട്. ജില്ലാ കളക്ടർ യു.വി ജോസ് ശുചീകരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. സരോവരം ബയോപാർക്കിന്റെ പ്രധാന പ്രവേശന കവാടത്തിനരികെ നിന്നാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.ഭക്ഷണ വിതരണം കാറ്ററിംഗ് അസോസിയേഷനും, ആരോഗ്യ കാര്യങ്ങൾ സർക്കാർ മെഡിക്കൽ സംഘവും ഐ.എം.എ ഉൾപ്പെടെയുള്ളവരും ഏറ്റെടുത്തിട്ടുണ്ട്. മഴ ശക്തമായപ്പോൾ കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നതായിരുന്നു കനോലി കനാൽ നിറഞ്ഞൊഴുകാൻ കാരണമായത്. നഗരത്തിന്റെ മാലിന്യം മുഴുവൻ വർഷങ്ങളായി ഏറ്റുവാങ്ങുകയായിരുന്ന കനാലിൽ നിന്നും മാലിന്യങ്ങൾ അങ്ങനെ റോഡുകളിലേക്കും നഗരത്തിന്റെ പ്രധാനഭാഗങ്ങളിലേക്കുമെത്തി. ഇത് വലിയ വെള്ളപ്പൊക്കത്തിനും കാരണമായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2MBRU1S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages