ശബരിമലയില്‍ അടുത്ത മാസം മുതല്‍ പ്രവേശനം- ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, August 29, 2018

ശബരിമലയില്‍ അടുത്ത മാസം മുതല്‍ പ്രവേശനം- ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമലയിലേക്ക് അടുത്ത മാസത്തോടെ തീർഥാടകരെ പ്രവേശിപ്പിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ. അടിയന്തരമായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് സീനിയർ ഐഎഎസ് ഓഫീസറെ ചുമതലപ്പെടുത്താൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചർയ്ക്ക്ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലേക്ക് ഭക്തർക്ക് പോകാനുള്ളവാഹന ഗതാഗത സൗകര്യമുണ്ടാക്കാനുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കും. സൈന്യത്തിന്റെ സഹായത്തോടെമൂന്ന് ബെയ്ലി പാലങ്ങൾനിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടെണ്ണമെങ്കിലും ഉടൻ വേണം. 15 ദിവസത്തിനുള്ളിൽ അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികൾ പൂർത്തീകരിക്കും. അടുത്ത മാസത്തോടെ ഭക്തരെ കടത്തിവിടാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. നവംബർ 15ഓടെ ശബരിമലയിലെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും പൂർത്തീകരിക്കാനാണ് ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പമ്പാ നദിയിൽ അനധികൃതമായി നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കില്ല. ഇതുവരെയുണ്ടായിരുന്ന അനധികൃത നിർമിതികൾ പ്രളയത്തിൽ ഇല്ലാതായിട്ടുമുണ്ട്. പമ്പാ നദിയിൽ അനാവശ്യമായ സ്ഥിരം നിർമാണങ്ങൾ ഇനി ഉണ്ടാവരുതെന്നും തീരുമാനിച്ചിട്ടുണ്ട്.പമ്പയിൽ നൂറു കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പെരിനാട് മുതൽ ചാലക്കയം വരെയുള്ള മേഖലയിൽ ആറു സ്ഥലങ്ങളിൽ റോഡ് ഇടിഞ്ഞിട്ടുണ്ട്. ചാലക്കയം-പനമ്പ മേഖലയിൽ രണ്ടിടങ്ങളിലും റോഡ് ഇടിഞ്ഞിട്ടുണ്ട്. പമ്പാ നദിയിലുണ്ടായിരുന്ന എല്ലാ നിർമാണങ്ങളും നശിച്ചതായും അദ്ദേഹം പറഞ്ഞു. ശബരിമലയിലെത്തുന്ന അയ്യപ്പൻമാരുടെ അടിസ്ഥാന താവളം നിലയ്ക്കൽആയിരിക്കണം എന്നാണ് കരുതുന്നത്. നിലയ്ക്കലിൽ ദേവസം ബോർഡിന്റെ കൈവശമുള്ള 300 ഏക്കർ സ്ഥലത്ത് വാഹന പാർക്കിങ്ങിന് സൗകര്യമൊരുക്കും. അവിടെനിന്ന് കെഎസ്ആർടിസി ബസിൽ അയ്യപ്പൻമാരെ ശബരിമലയിലേക്ക് കൊണ്ടുപോകാൻ സൗകര്യമൊരുക്കും. ശബരിമലയും പമ്പയും അടക്കമുള്ള മേഖലയിൽ പ്രളയക്കെടുതി മൂലമുണ്ടായ നഷ്ടങ്ങൾ ചർച്ചചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ദേവസ്വം മന്ത്രിയും യോഗത്തിൽ പങ്കെടുത്തു. Content Highlights:devaswom board president, Kerala flood 2018, Sabarimala


from mathrubhumi.latestnews.rssfeed https://ift.tt/2BSpnA5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages