കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യാന്‍ സ്‌റ്റേഷനില്‍ വച്ചിരുന്ന പുത്തന്‍ അടിവസ്ത്രങ്ങളും നൈറ്റികളും പൊലീസുകാരി അടിച്ചുമാറ്റി: സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യാന്‍ സ്‌റ്റേഷനില്‍ വച്ചിരുന്ന പുത്തന്‍ അടിവസ്ത്രങ്ങളും നൈറ്റികളും പൊലീസുകാരി അടിച്ചുമാറ്റി: സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ഇ വാർത്ത | evartha
കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യാന്‍ സ്‌റ്റേഷനില്‍ വച്ചിരുന്ന പുത്തന്‍ അടിവസ്ത്രങ്ങളും നൈറ്റികളും പൊലീസുകാരി അടിച്ചുമാറ്റി: സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കഴിഞ്ഞദിവസം കൊച്ചിയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യേണ്ട സാധനങ്ങള്‍ പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഇത് തരംതിരിച്ച് പായ്ക്ക് ചെയ്യാന്‍ ഈ സീനിയര്‍ വനിതാ പൊലീസ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

സഹായത്തിന് ഏഴ് പൊലീസുകാരെയും നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പാക്കിംഗ്. ഇതിനിടെ പൊലീസുകാരി ബന്ധുക്കളെ വിളിച്ചുവരുത്തി ആറ് കാറുകളിലായി സാധനങ്ങള്‍ കടത്തുകയായിരുന്നുവെന്നാണ് ആരോപണം. ഓരോ സാധനവും എണ്ണിത്തിട്ടപ്പെടുത്തിയാണ് കടത്തിയത്.

സ്‌റ്റേഷനിലെ സി.സി ടി.വിയില്‍ ഈ ദൃശ്യമുണ്ട്. പൊലീസുകാരി 34 നൈറ്റികള്‍ ഉള്‍പ്പെടെ എണ്ണി കാറിലേക്ക് കൊണ്ടുവയ്ക്കുന്നതിന്റെ ദൃശ്യമാണ് കഴിഞ്ഞ ദിവസം പുറത്തായത്. അടിവസ്ത്ര പായ്ക്കറ്റുകള്‍ കാറിലേക്ക് മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം വിവാദമായതോടെ ഭരണകക്ഷിയിലെ ഒരു ഉന്നത നേതാവ് ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2LxqPqU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages