ഇ വാർത്ത | evartha
കേരളത്തിന് കൈത്താങ്ങായി കരാമയിലെ ദെ ഫിഷ്, കറിചട്ടി ഹോട്ടലുകള്‍
പ്രളയക്കെടുതി നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി ദുബായിലെ കരാമയില്‍ പ്രവര്‍ത്തിക്കുന്ന ദെ ഫിഷ്, കറിചട്ടി ഹോട്ടലുകള്‍. രണ്ട് ഹോട്ടലുകളുടെയും മാനേജ്‌മെന്റും ജീവനക്കാരും സമാഹരിച്ച പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ഹോട്ടല്‍ ഉടമകളായ റഫീക്ക് ബക്കര്‍, നൗഷാദ് പുല്ലമ്പത്ത്, അബ്ദുള്ള പുല്ലമ്പത്ത്, ഷരീഫ് പുല്ലമ്പത്ത് എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറുകയായിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2ogS8N6
via IFTTT

No comments:
Post a Comment