ഇ വാർത്ത | evartha
ഒടുവില്‍ മമ്മൂട്ടിയോട് എഴുന്നേല്‍ക്കടോ എന്ന് പറയേണ്ടി വന്നു: ഷംന കാസിം
തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് റിലീസിന് തയ്യാറെടുക്കുകയാണ്. ഈ ചിത്രത്തിലൂടെ മലയാളത്തില്‍ ഒരു ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഷംന കാസിം. ഇപ്പോഴിതാ ചിത്രീകരണവേളയില്‍ തനിക്ക് നേരിട്ട ഒരു വിഷമസ്ഥിതി പങ്കുവെച്ചിരിക്കുകയാണ് നടി.
‘ഷൂട്ടിങ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞാണ് ഈ രംഗം ചിത്രീകരിച്ചത്. ഇതെങ്ങാനും ആദ്യ ദിവസം തന്നെ ഷൂട്ട് ചെയ്തിരുന്നുവെങ്കില്‍ എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നേനെ! സത്യത്തില്‍ ‘എഴുന്നേല്‍ക്കെടോ’ എന്നായിരുന്നു ഡയലോഗ് ഷീറ്റില്‍. അങ്ങനെ ഒരു ഡയലോഗ് എനിക്ക് പറയാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു.
നീന എന്ന പൊലീസ് ഉദ്യോഗസ്ഥ പറയുന്ന ഡയലോഗ് ആണ് ഇതെന്നും ഷംന പറയുന്നത് അല്ലെന്നും പറഞ്ഞ് സേതു ചേട്ടന്‍ ധൈര്യം തന്നു. പിന്നെ മമ്മൂക്കയും എന്നെ കംഫര്‍ട്ടബിളാക്കി. പക്ഷേ, മമ്മൂക്കയുടെ ഫാന്‍സുകാരെ ഓര്‍ക്കുമ്പോള്‍ പേടിയുണ്ട്. എന്തായാലും തിയ്യറ്ററില്‍ എല്ലാവരും നന്നായി ആസ്വദിക്കുന്ന ഒരു രംഗമാകും അതെന്ന് എനിക്കുറപ്പുണ്ട്.’ മനോരമയുമായുള്ള അഭിമുഖത്തില്‍ നടി പറഞ്ഞു.
സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോഴിതങ്കച്ചന്‍ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേര്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പിക ഗ്രാമത്തിലെ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്. ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ഷംന കാസിമിന്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Mz38En
via IFTTT

No comments:
Post a Comment