അര്‍ണബ് താങ്കളാണ് പമ്പര വിഡ്ഢി: സംവിധായകന്‍ മേജര്‍ രവി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

അര്‍ണബ് താങ്കളാണ് പമ്പര വിഡ്ഢി: സംവിധായകന്‍ മേജര്‍ രവി

ഇ വാർത്ത | evartha
അര്‍ണബ് താങ്കളാണ് പമ്പര വിഡ്ഢി: സംവിധായകന്‍ മേജര്‍ രവി

റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി. കേരളത്തെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ അര്‍ണാബിനെ വെറുക്കുന്നതായി മേജര്‍ രവി മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകന് ആദ്യം വേണ്ടത് ദേശത്തോടുള്ള ബഹുമാനമാണെന്നും അര്‍ണബ് പമ്പര വിഡ്ഢിയാണെന്നും നിങ്ങളെ വെറുക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. പ്രളയദുരിതത്തില്‍ നിന്ന് കരകയറാന്‍ കഷ്ടപ്പെടുന്ന കേരളത്തെയും മലയാളികളേയും അധിക്ഷേപിച്ച അര്‍ണാബിന് അങ്ങനെ പറയാന്‍ ആരാണ് അധികാരം നല്‍കിയതെന്നും മേജര്‍ രവി ചോദിച്ചു.

അര്‍ണബിനോട് എനിക്ക് ഇപ്പോള്‍ സഹതാപം മാത്രമാണ്. എസി റൂമില്‍ ഇരുന്ന് കുറച്ച് വിവരങ്ങളും ശേഖരിച്ച് വായില്‍ തോന്നിയത് വിളിച്ചുപറയലല്ല മാധ്യമപ്രവര്‍ത്തനം. ആളുകള്‍ക്ക് ഇടയിലേയ്ക്ക് ഇറങ്ങണം. കേരളത്തിലെത്തി ഇവിടെയുള്ളവരുടെ അവസ്ഥ മനസ്സിലാക്കണം. എന്നാലാണ് സത്യസന്ധമായ റിപ്പോര്‍ട്ടിങ് ഉണ്ടാകൂ. അപ്പോള്‍ മാത്രമാണ് സത്യങ്ങള്‍ വിളിച്ചുപറയാന്‍ കഴിയൂ.

കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതക്കയത്തില്‍ നിന്നും കരകയറുകയാണ് ഞങ്ങള്‍. അതും ഒത്തൊരുമയോടെ ഒരേ മനസ്സോടെ ഒറ്റക്കെട്ടായാണ് കേരളം മുന്നോട്ട് പോകുന്നത്. ആ സാഹചര്യത്തില്‍ അര്‍ണബിനെപ്പോലുള്ളവരെ പുച്ഛിച്ച് തള്ളണമെന്നും മേജര്‍ രവി വ്യക്തമാക്കി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Ls82xr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages