ഇ വാർത്ത | evartha
‘മൂന്നു ദിവസം ഭിത്തി അലമാരയില്‍ പിടിച്ചു തൂങ്ങി കിടന്നു, പച്ചവെള്ളം പോലും കുടിക്കാതെ’: ഈ അമ്മയുടെ വാക്കുകള്‍ കേള്‍ക്കൂ.. ഇങ്ങനെയൊക്കെയാണ് പലരും ദുരന്തമുഖത്തുനിന്നും രക്ഷപെട്ടത്
ഈ അമ്മയുടെ വാക്കുകൾ കേൾക്കൂ .. ഇങ്ങനെയൊക്കെയാണ് പലരും ദുരന്തമുഖത്തുനിന്നും രക്ഷപെട്ടത്.
Posted by Rahul Jose on Sunday, August 26, 2018
പ്രളയദിവസങ്ങളില്‍ പച്ചവെള്ളം പോലും കുടിക്കാതെ, ഭിത്തി അലമാരയില്‍ തൂങ്ങി മൂന്നു ദിവസം ജീവിതം തള്ളിനീക്കിയ ഒരമ്മയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കണ്ണീരോടെയല്ലാതെ ആര്‍ക്കും കണ്ടിരിക്കാനാവില്ല.
‘ഒറ്റക്കാണ് ജീവിതം, കൂട്ടിന് രണ്ടു പട്ടികള്‍, എന്റെ ജീവിതം ഒരു കഥ തന്നെയാ..”, അമ്മച്ചി പറഞ്ഞുതുടങ്ങുന്നു. ”പത്തായം മറിഞ്ഞ് രണ്ടും പട്ടിയും ഞാനും അതിനു താഴെ, പട്ടി കിടന്ന് അടിച്ചടിച്ച് ഓരിയിടുന്നു. ഒടുവില്‍ പത്തായത്തിനു കീഴെ നിന്ന് പുറത്തെത്തി. മൂന്നു ദിവസം ഭിത്തി അലമാരയില്‍ പിടിച്ചു തൂങ്ങി കിടന്നു, പച്ചവെള്ളം പോലും കുടിക്കാതെ.
അവിടുന്നൊരു വിധത്തില്‍ ജനലിനരികെ വന്നു. നോക്കുമ്പോള്‍ നേവിക്കാര്‍ ഇതില പോകുന്നു. മൂന്നു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്, എന്തെങ്കിലും തരണം എന്നു പറഞ്ഞു. പച്ചവെള്ളവും ബിസ്‌ക്കറ്റും മാത്രമേ ഉണ്ടാകൂ അമ്മച്ചീ എന്നു പറഞ്ഞു. ഇവിടെ അമ്മച്ചി തന്നെയല്ലേ ഉള്ളൂ, എന്തു കിട്ടിയാലും കൊണ്ടുതരാമെന്നു പറഞ്ഞു. എന്തെങ്കിലും മതി എന്നു ഞാനും പറഞ്ഞു, പിന്നെ അവരെ കണ്ടില്ല, ഒന്നും കിട്ടിക്കാണുകേല.
പിന്നെ ഭക്ഷണം കൊണ്ട് ഒരുകൂട്ടര്‍ വന്നു. കതകു തുറക്കാന്‍ പറ്റുന്നില്ലായിരുന്നു. ഒരു ചെരുവത്തില്‍ ചോറുമായാണ് വന്നത്. അകത്തു കയറിയപ്പോള്‍ പാത്രങ്ങളെല്ലാം തകര്‍ന്നു തരിപ്പണമായി ചേറില്‍ കിടക്കുന്നു. ചോറല്ല ഇപ്പോ വേണ്ടത്, ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പറഞ്ഞു. അതുങ്ങളെല്ലാം കൂടി എന്നെ എടുത്തുതാങ്ങി സുരക്ഷിത സ്ഥലത്തു കൊണ്ടാക്കി, ഇലക്കകത്ത് ചോറു തന്നു. ഇതൊന്നും ലോകം അറിഞ്ഞിട്ടില്ല”, ഇടറിയും വിതുമ്പിയും അമ്മച്ചി പറഞ്ഞുനിര്‍ത്തി.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Lt5U8J
via IFTTT

No comments:
Post a Comment