ഇ വാർത്ത | evartha
അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് തീര്‍ക്കും; അവിടെ വാഴവെട്ടാന്‍ വരരുത്: അര്‍ണബ് ഗോസ്വാമിക്കെതിരെ വീണ്ടും അജു വര്‍ഗീസ്
മലയാളികളെ അധിക്ഷേപിച്ച അര്‍ണബ് ഗോസ്വാമിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ വീണ്ടും പ്രതികരണവുമായി നടന്‍ അജു വര്‍ഗീസ്. ഇത് രണ്ടാം തവണയാണ് അജു ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നത്.
അജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഒരു ദുരന്തം വന്നപ്പോള്‍ കൂടെ കൈ പിടിച്ചു കട്ടക്ക് കൂടെ നിന്നവരാ ഞങ്ങള്‍ മലയാളികള്‍ കൂടെ ഇവിടുത്തെ ഞങ്ങളുടെ മാധ്യമങ്ങളും. അന്നൊന്നും ഒരു ദേശിയ മാധ്യമവും ഇത്രേ ഉറക്കെ ശബ്ദിച്ചു കണ്ടും ഇല്ല കേട്ടും ഇല്ല. ഇന്ന് അത് അതിജീവിച്ചു വരുമ്പോള്‍ ശെരിയാ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും പക്ഷെ അത് ഞങ്ങള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കും, അവിടെ വാഴ വെട്ടാന്‍ വരരുത്. ഇത് പറയാന്‍ ഒരു പാര്‍ട്ടി മെംബെര്‍ഷിപ്പും വേണ്ട, മലയാളി ആയാല്‍ മതി.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2P8BT04
via IFTTT

No comments:
Post a Comment