ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ബാഡ്മിന്റൺ വനിതാ സിംഗിൾസ് ഫൈനലിലെത്തുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കി പി.വി. സിന്ധു. സെമിയിൽ ജപ്പാന്റെ ലോക രണ്ടാം നമ്പർ താരം അകാനെ യമാഗൂച്ചിയെ തോൽപ്പിച്ചാണ് സിന്ധുവിന്റെ ഫൈനൽ പ്രവേശനം. ചരിത്രം കുറിച്ചാണ് ഒളിമ്പിക്സ്, ലോക ബാഡ്മിന്റൺ വേദികളിലെ വെള്ളിമെഡൽ ജേതാവു കൂടിയായ സിന്ധുവിന്റെ ഫൈനൽ പ്രവേശം. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ ഫൈനലിലെത്തുന്നത്. 21-17, 15-21, 21-10 എന്ന സ്കോറിനാണ് സിന്ധു ജപ്പാൻ താരത്തെ തോൽപ്പിച്ചത്. നേരത്തെ സൈന നേവാളിനെ തോൽപ്പിച്ച ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പർ താരം തായ് സൂ യിങ്ങാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി. Content Highlights: pv sindhu creates history first indian woman to reach badminton singles final
from mathrubhumi.latestnews.rssfeed https://ift.tt/2wua3Up
via
IFTTT
No comments:
Post a Comment