റിയാലിറ്റി ഷോ ബിഗ് ബോസില്‍ നാടകീയ സംഭവങ്ങള്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, August 29, 2018

റിയാലിറ്റി ഷോ ബിഗ് ബോസില്‍ നാടകീയ സംഭവങ്ങള്‍

ഇ വാർത്ത | evartha
റിയാലിറ്റി ഷോ ബിഗ് ബോസില്‍ നാടകീയ സംഭവങ്ങള്‍

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ബിഗ്‌ബോസ് ഹൗസില്‍ തുടരുന്ന മല്‍സരാര്‍ത്ഥികള്‍ 60 ദിവസത്തിലധികമായി പുറം ലോകവുമായി ബന്ധമില്ലാതെ ആ വീട്ടില്‍ കഴിയുകയാണ്. ഈ ഗെയിം പലര്‍ക്കും പല വിധ മാനസിക പരീക്ഷണങ്ങള്‍ക്കും അവസരമൊരുക്കിയിട്ടുണ്ട്. ഇതിനിടയില്‍ ചില നാടകീയ രംഗങ്ങള്‍ക്കും ഷോ വേദിയായി.

തങ്ങള്‍ പ്രണയത്തിലാണെന്ന് പേളിയും ശ്രീനിഷും അവതാരകനായ മോഹന്‍ലാലിനോട് തുറന്നു പറഞ്ഞതാണ് പുതിയ സംഭവം. ബിഗ് ബോസ് തുടങ്ങിയ നാള്‍ മുതല്‍ പേളിയും ശ്രീനിഷും തമ്മിലുള്ള ബന്ധം ചര്‍ച്ചയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും മറുപടി നല്‍കാന്‍ പേളിയോ ശ്രീനിഷോ തയ്യാറായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ എലിമിനേഷന്‍ റൗണ്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

എലിമിനേഷന്‍ നടപടികള്‍ക്കായി അവതാരകനായ മോഹന്‍ലാല്‍ ബിഗ് ബോസിലെത്തി. കഴിഞ്ഞ ആഴ്ച്ചയിലെ കാരണവറായ അനൂപ് ചന്ദ്രനെ കുറിച്ച് എല്ലാവരോടും മോഹന്‍ലാല്‍ അഭിപ്രായം ചോദിച്ചു. ഇതിനിടെ ഷിയാസ് ഭക്ഷണം എടുത്ത് കഴിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചു. ഷിയാസിനെതിരെ ബഷീറും സാബുവും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.

മറ്റുളളവരുടെ വയറിനെ കുറിച്ച് ഓര്‍ക്കാതെയാണ് ഷിയാസിന്റെ പെരുമാറ്റമെന്ന് ബഷീര്‍ കുറ്റപ്പെടുത്തി. നാട് ഭരിക്കാന്‍ എളുപ്പമാണെന്നും വീട് ഭരിക്കല്‍ എളുപ്പമുളള കാര്യമല്ലെന്നും അനൂപ് വ്യക്തമാക്കി. ബഷീര്‍ നേരുളള മനുഷ്യനാണെന്നും സത്യം മാത്രമാണ് പറയാറുളളതെന്നും അനൂപ് പറഞ്ഞു. ശ്രീനിഷിനെ ബാറ്റ്മാന്‍ എന്നാണ് ആളുകള്‍ വിളിക്കുന്നതെന്ന് മോഹന്‍ലാല്‍ കളിയാക്കി.

ബഷീറിനോട് ക്യാപ്റ്റനായിരുന്നപ്പോള്‍ അനൂപ് പ്രത്യേക പരിഗണന നല്‍കിയെന്ന് രഞ്ജിനി കുറ്റപ്പെടുത്തി. രാത്രി മാത്രം സംസാരിക്കുന്ന ആള്‍ക്കാരായി എല്ലാവരും മാറിയോ എന്ന് പേളിയോട് മോഹന്‍ലാല്‍ ചോദിച്ചു. അനൂപിനെ കുറിച്ച് നല്ല അഭിപ്രായമാണ് പേളി പറഞ്ഞത്. അതേസമയം അനൂപ് പക്ഷപാതപരമായാണ് ക്യാപ്റ്റനായി കളിച്ചതെന്ന് ഹിമ ശങ്കര്‍ പറഞ്ഞു.

അനൂപ് പക്ഷപാതം കാണിച്ചിട്ടില്ലെന്ന് സുരേഷ് പറഞ്ഞു. പുതിയ കാരണവരായ ബഷീറിനോട് ഭാവിപരിപാടികള്‍ മോഹന്‍ലാല്‍ ചോദിച്ചു. പുരുഷന്മാരെ കൊണ്ട് പാചകം ചെയ്യിക്കാനുളള പദ്ധതി മുന്നോട്ട് വെക്കുമെന്ന് ബഷീര്‍ പറഞ്ഞു. വീട് വൃത്തിയാക്കാനായി സ്ത്രീകളെ നിയോഗിക്കുമെന്നും ബഷീര്‍ വ്യക്തമാക്കി.

ഇതിനിടെയാണ് പേളിയും ശ്രീനിഷും തമ്മിലെന്താണെന്ന് മോഹന്‍ലാല്‍ പരോക്ഷമായി ചോദിച്ചത്. ഇക്കാര്യം വെളിപ്പെടുത്തണമെന്നും അറിയാനുളള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം ശ്രീനിഷിന് മറ്റൊരു ഗേള്‍ഫ്രണ്ട് ഉണ്ടെന്ന് അര്‍ച്ചന പറഞ്ഞു. തനിക്ക് പേളിയെ ആണ് ഇഷ്ടമെന്ന് ശ്രീനിഷ് പറഞ്ഞതായും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.

പേളി ശ്രീനിഷിനേട് ഇഷ്ടമാണെന്ന് പറയുന്ന വീഡിയോ മോഹന്‍ലാല്‍ കാണിച്ച് കൊടുത്തു. തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്ന് പേളി പറഞ്ഞു. എനിക്ക് ശ്രീനിഷിനെ ഇഷ്ടമാണ്. എന്റെ മമ്മിയോട് ഒന്ന് ലാലേട്ടന്‍ സംസാരിക്കണം. എന്റെ ബാക്കിയുളള ജീവിതം ശ്രീനിഷിന്റെ കൂടെ ചെലഴിക്കണം, പേളി പറഞ്ഞു. പേളിയെ തനിക്കും ഇഷ്ടമാണെന്നും തന്റെ ബാക്കിയുളള ജീവിതം പേളിയുടെ കൂടെ ചെലവഴിക്കണെന്ന് ശ്രീനിഷും പറഞ്ഞു.

ഇതോടെ, ബിഗ് ബോസ് ഹൗസില്‍ വെച്ച് മോതിരം മാറ്റണമെന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ പറഞ്ഞു. ഇത് കളിയല്ലെന്നും ജീവിതമാണെന്നും നന്നായി ചിന്തിച്ച് തീരുമാനം എടുക്കണമെന്നും സാബു പറഞ്ഞു. എല്ലാവരും പേളിക്കും ശ്രീനിഷിനും ആശംസ നേര്‍ന്നു. അതേസമയം രക്ഷിതാക്കളോട് സംസാരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

രക്ഷിതാക്കളെ ബിഗ് ബോസില്‍ എത്തിച്ച് സംസാരിക്കാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വീട്ടുകാര്‍ സമ്മതിക്കുമെന്നാണ് വിശ്വാസമെന്ന് ഇരുവരും പറഞ്ഞു. എല്ലാവരും ഇരുവര്‍ക്കും നല്ല ഭാവി നേര്‍ന്നു. ഇരുവരും വിവാഹിതരായാല്‍ താനായിരിക്കും കൂടുതല്‍ സന്തോഷവതിയാകുന്നതെന്ന് രഞ്ജിനി പറഞ്ഞു. ഇരുവര്‍ക്കും മോഹന്‍ലാലും ആശംസ അറിയിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2BZkLZ4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages