ഇ വാർത്ത | evartha
പ്രളയത്തിനിടെ കോഴിക്കോട് കട കുത്തിതുറന്ന് മോഷണം നടത്തിയ കള്ളനെ സി.സി.ടിവി കുടുക്കി
പ്രളയകാലത്ത് കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറയിലെ കട കുത്തിതുറന്ന കള്ളന്‍ മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയിലായി. ആനക്കാംപൊയില്‍ കുഞ്ഞുകുളങ്ങര സ്വദേശി ശിവദാസനാണ് പിടിയിലായത്. തിരുവമ്പാടി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളനെ പിടികൂടിയത്.
പലചരക്കുകട കുത്തിതുറന്ന കള്ളന്‍ ആവശ്യമുള്ളതെല്ലാം ചാക്കില്‍ വാരിയെടുത്ത് മേശവലിപ്പിലുണ്ടായിരുന്ന നാലായിരം രൂപയും സ്വന്തം പോക്കറ്റിലാക്കി കടന്നു കളയുകയായിരുന്നു. എന്നാല്‍ സി.സി.ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കള്ളനെ പൊലീസ് പിടികൂടുകയായിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2wrb8My
via IFTTT

No comments:
Post a Comment