കണ്ണൂർ: കീഴാറ്റൂർ വിഷയത്തിൽ രാഷ്ട്രീയമുതലെടുപ്പിനായിരുന്നു ബി ജെ പിയുടെ ശ്രമമെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ.കീഴാറ്റൂരിലെ ജനങ്ങളെ വഞ്ചിച്ചതിന് ബി ജെ പി മാപ്പുപറയണമെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബൈപ്പാസിനു വേണ്ടി കീഴാറ്റൂരിലെ വയലുകൾ മുഴുവനും നികത്താൻ പോവുകയാണെന്ന് എന്ന തരത്തിലുള്ള ഭീതി ബി ജെ പി സൃഷ്ടിച്ചുവെന്നും ജയരാജൻ ആരോപിച്ചു. ദേശീയപാതയുടെ ബൈപാസ് കീഴാറ്റൂർ വയലിലൂടെ തന്നെ കടന്നുപോകുമെന്ന കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയായിരുന്നു ജയരാജന്റെ പ്രതികരണം. കീഴാറ്റൂരിൽ സി പി എമ്മിനെ ഒതുക്കാമെന്ന ധാരണയിൽ വിരുദ്ധശക്തികൾ ഒത്തുചേരുകയായിരുന്നു. കീഴാറ്റൂരിൽ ബി ജെ പിയുടെ ദേശീയനിർവാഹക സമിതിയംഗം നടത്തിയ കർഷകരക്ഷാ മാർച്ചെന്ന നാടകം എല്ലാവരും കണ്ടതാണെന്നും ജയരാജൻ പറഞ്ഞു. ഇരട്ടത്താപ്പാണ് ബി ജെ പി കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റുതിരുത്തി തിരിച്ചുവന്നാൽ കീഴാറ്റൂർ സമരക്കാരെ സി പി എം സ്വീകരിക്കുമെന്നും ജയരാജൻ വ്യക്തമാക്കി Read more...സി പി എമ്മിനെ അടിക്കാൻ ബി ജെ പി വയൽക്കിളികളെ ചട്ടുകമാക്കി-സുരേഷ് കീഴാറ്റൂർ ദേശീയപാത കീഴാറ്റൂർ വയലിലൂടെ തന്നെ; ബി.ജെ.പിയുടെ വാഗ്ദാനം പാഴായി content highlights: P Jayarajan on keezhattoor bypass notification
from mathrubhumi.latestnews.rssfeed https://ift.tt/2FFOxnr
via
IFTTT
No comments:
Post a Comment