പട്ന: മനുഷ്യരുടെ തലയോട്ടികളും അസ്ഥികൂടങ്ങളുമായി ബിഹാറിൽ ഒരാൾ അറസ്റ്റിലായി. അസ്ഥികൂടങ്ങളുമായി ബാലിയ-സീൽദ എക്സ്പ്രസ് ട്രെയിനിൽ യാത്രചെയ്തിരുന്ന സഞ്ജയ് പ്രസാദിനെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് അമ്പതോളം അസ്ഥികൂടങ്ങളും തലയോട്ടികളും പോലീസ് പിടിച്ചെടുത്തു. ബിഹാറിലെ സരൺ ജില്ലയിൽ ചപ്ര റെയിൽവേ സ്റ്റേഷനിൽനിന്നാണ് സഞ്ജയ് പ്രസാദ് പോലീസിന്റെ പിടിയിലായത്. അസ്ഥികൂടങ്ങൾ ഉത്തർപ്രദേശിലെ ബാലിയയിൽനിന്നാണ് കൊണ്ടുവരുന്നതെന്നുംഭൂട്ടാൻ വഴി ചൈനയിലേക്ക് കടത്തുകയാണ് ലക്ഷ്യമെന്നുമാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. സഞ്ജയിൽനിന്ന് നേപ്പാൾ, ഭൂട്ടാൻ കറൻസികളും ഒട്ടേറെ എ.ടി.എം. കാർഡുകളും സിം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരിലുള്ള രണ്ട് വ്യത്യസ്ത തിരിച്ചറിയൽ കാർഡുകളും പോലീസിന് ലഭിച്ചു. അറസ്റ്റിലായ പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും, കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യുമെന്നും പോലീസ് അറിയിച്ചു. അതിനിടെ, ചൈനയിൽ മെഡിക്കൽ വിദ്യാർഥികൾക്കുവേണ്ടിയാണ് അസ്ഥികൂടങ്ങൾ കടത്തിയതെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അസ്ഥികൂട കള്ളക്കടത്തുമായി ബന്ധപ്പെട്ട് നേപ്പാൾ, ഭൂട്ടാൻ എന്നീരാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. നേരത്തെ 2009ലും 2004ലും ബിഹാറിൽ സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 2009ൽ ബസ് യാത്രക്കാരനിൽനിന്ന് 67 അസ്ഥികൂടങ്ങളും 2004-ൽ ഗയയിൽനിന്ന് ആയിരത്തോളം അസ്ഥികൂടങ്ങളുമാണ് പോലീസ് പിടിച്ചെടുത്തത്. Content Highlights:human skeletons seized from a train passenger in bihar
from mathrubhumi.latestnews.rssfeed https://ift.tt/2E1Fj34
via
IFTTT
No comments:
Post a Comment