കൊല്ലം; കോളേജ് വിദ്യാർഥിന് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കെല്ലം ഫാത്തിമ മാതാ കോളേജിലെ ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനി രാഖി കൃഷ്ണയാണ് ആതമഹത്യ ചെയ്തത്. കോളേജ് അധികൃതരുടെ മാസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. കോളേജിന് മുന്നിൽ പ്രതിഷേധിച്ച വിദ്യാർഥികൾ അധ്യപകരം തടഞ്ഞുവെച്ചിരിക്കുകയാണ്. സ്വയം ഭരപണാവകാശമുള്ള കോളേജാണ് ഫാത്തിമ മാതാ. ഇവിടെ സെമസ്റ്റർ പരീക്ഷ നടക്കുകയായിരുന്നു. പരീക്ഷക്കിടെ കോപ്പി അടിച്ചുവെന്ന സംശയം അധ്യാപികയ്ക്ക് വന്നു. കുട്ടിയെ കോളേിലെ കോപ്പിയടി തടയുന്നതിനുള്ള സ്ക്വാഡിന്റെ മുന്നിൽ അധ്യാപിക ഹാജരാക്കി. സ്ക്വാഡിലുള്ളവരുംമറ്റ് അധ്യാപകരും കുട്ടിയെ മാനസികമായി തളർത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. മാത്രമല്ല കുട്ടിയുടെ ഫോട്ടോയെടുക്കുകയും ചെയ്തുവെന്നാണ് ആരോപണം. അധികൃതരുടെ നടപടിയിൽ മനംനൊന്ത് കുട്ടി കോളേജിൽ നിന്ന് ഇറങ്ങിയോടുകയും എസ്.എൻ കോളേജിനു മുന്നിൽ വെച്ച് ട്രെയിനിന് മുന്നിൽ ചാടുകയുമായിരുന്നു. അതേസമയം വിഷയത്തിൽ കോളേജ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്ഥലത്ത് പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട് ഇവർ അധ്യാപകരോടും വിദ്യാർഥികളോടും സംസാരിച്ചു. ആത്മഹ്യ ചെയ്ത വിദ്യാർഥിനിയുടെ മൃതദേഹം കൊല്ലം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Content Highlights: Collage Student Commit Suiide, Kollam, Fathima Matha National Collage
from mathrubhumi.latestnews.rssfeed https://ift.tt/2r87g0V
via
IFTTT
No comments:
Post a Comment