സ്ഥലംമാറ്റ ഭീഷണിയുണ്ടെന്ന് കശ്മീര്‍ ഗവര്‍ണര്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, November 28, 2018

സ്ഥലംമാറ്റ ഭീഷണിയുണ്ടെന്ന് കശ്മീര്‍ ഗവര്‍ണര്‍

ജമ്മു കശ്മീർ: ജമ്മുകശ്മീർ നിയമസഭ പിരിച്ചുവിട്ടതിന് പിന്നാലെ നടത്തിയ വിവാദ പരാർശത്തെ തുടർന്ന് ഗവർണർ സത്യപാൽ മാലികിനെ ജമ്മുകശ്മീർ ഗവർണർ സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന് അഭ്യൂഹം. തന്നെ സ്ഥലംമാറ്റിയേക്കുമെന്ന് സത്യമാൽ മാലിക് തന്നെയാണ് വെളിപ്പെടുത്തിയത്. ജമ്മുവിലെ കോൺഗ്രസ് നേതാവായ ഗിർധാരി ലാൽ ദോഗ്രയുടെ ചരമവാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിലാണ് ഗവർണർ സത്യപാൽ മാലിക് ഇക്കാര്യം പറഞ്ഞത്. എപ്പോഴാണ് തന്നെ ഇവിടെനിന്ന് മാറ്റുന്നതെന്ന് പറയാനാവില്ലെന്നും തന്നെ സ്ഥലംമാറ്റാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്നുമാണ് ഗവർണർ പറഞ്ഞത്. മധ്യപ്രദേശിലെ ഗ്വാളിയോറിൽ വെച്ച് നടത്തിയ പ്രസ്താവനയാണ് സത്യപാൽ മാലിക്കിന് വിനയായത്. കശ്മീരിൽ സജാദ് ലോണിനെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടായിരുന്നുവെന്ന് സത്യപാൽ മാലിക് വെളിപ്പെടുത്തിയിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ചരിത്രത്തിൽ അധാർമികമായ നിലപാടെടുത്തുവെന്ന് വിലയിരുത്തുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്നെ കുറ്റംപറയുന്നവർക്ക് അത് തുടരാം, എന്നാൽ ശരിയെന്ന് ബോധ്യമുള്ളതാണ് താൻ ചെയ്തതെന്നും സത്യപാൽ മാലിക് പറഞ്ഞിരുന്നു. Content Highlights: Jammu Kashmir, Governor Satyapal Malik, Assemby Dissolving Controversey


from mathrubhumi.latestnews.rssfeed https://ift.tt/2Q0I3nV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages