കോഴിക്കോട്: യുഡിഎഫിൽ നിന്നും എൽ ഡി എഫിൽ നിന്നുമുള്ള അതൃപ്തർ ഒന്നര മാസത്തിനകം എൻ ഡി എയിൽ എത്തുമെന്ന് എൻ ഡി എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപള്ളി. യോഗ്യതയുള്ളവർ വന്നാൽ സ്വീകരിക്കുമെന്ന് എൻ ഡി എ നേരത്തെ തീരുമാനമെടുത്തതാണ്. ശബരിമല വിഷയത്തിൽ പി.സി.ജോർജ്ജ് എംഎൽഎ എൻഡിഎയുടെ നിലപാടിനൊപ്പമാണ്. മുന്നണിയിൽ ഘടകകക്ഷിയെന്ന രീതിയിൽ മാത്രമേ പി.സി.ജോർജ്ജിന് വരാൻ സാധിക്കുകയുള്ളൂ.അദ്ദേഹവുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തരം നീക്കങ്ങൾ എൻഡിഎയ്ക്ക് നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കെ.സുരേന്ദ്രനെതിരായ പോലിസ് നടപടിയിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്. തുടർച്ചയായ പ്രതിഷേധം ജാമ്യം കിട്ടുന്നതിന് തടസമാവും. നിയമപരമായി കേസുകളെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Thushar vellappally,NDA,UDF,LDF
from mathrubhumi.latestnews.rssfeed https://ift.tt/2E3DUt2
via
IFTTT
No comments:
Post a Comment