ഇ വാർത്ത | evartha
മലക്കം മറിഞ്ഞ് ബി.ജെ.പി;വയല്‍ക്കിളികളുടെ സമരത്തിന് ബിജെപി യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് സി.കെ.പത്മനാഭന്
വയൽകിളികളുടെ സമരത്തിന് ബി.ജെ.പി യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്ന് ബി.ജെ.പി നേതാവ് സി.കെ.പദ്മനാഭൻ.ബിജെപി വഞ്ചിച്ചെന്ന തരത്തിലുള്ള സമരനേതാക്കളുടെ പ്രതികരണത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
കീഴാറ്റുര്‍ ബൈപാസിന്റെ രൂപ രേഖയില്‍ മാറ്റം വരുത്തുമെന്ന് ബിജെപി ആര്‍ക്കും ഉറപ്പുനല്‍കിയിട്ടില്ലെന്നാണ് മനസിലാക്കുന്നത്. ഇത്തരം പ്രചരണം ശരിയല്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി ഇനിയും സമരക്കാര്‍ക്കൊപ്പം ഉണ്ടാകും. വിഷയത്തില്‍ അന്തിമവിഞ്ജാപനമായിട്ടില്ല. ഇപ്പോഴും ഇത് കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2r8rXcV
via IFTTT
No comments:
Post a Comment