കെ.ടി ജലീലിനെതിരായ ആരോപണം: ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മുഖ്യമന്ത്രി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, November 28, 2018

കെ.ടി ജലീലിനെതിരായ ആരോപണം: ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരായ ആരോപണത്തിൽ സഭയിൽ മൗനം പാലിച്ച് മുഖ്യമന്ത്രി. നിയമന വിവാദവുമായി ബന്ധപ്പെട്ട് സഭയിൽ ഉന്നയിച്ച നാലു ചോദ്യങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞില്ല. കെ.ടി ജലീലിന്റെ ബന്ധുഅദീപിന്റെ നിയമനം സംബന്ധിച്ച് വിടി ബൽറാം, സണ്ണി ജോസഫ്, മഞ്ഞളാംകുഴി അലി എന്നിവരായിരുന്നു ചോദ്യങ്ങൾ ഉന്നയിച്ചത്. ഉന്നതതല നിയമനത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന ചട്ടം നിലവിലുണ്ടോ എന്നും അദീപിന്റെ നിയമനത്തിൽ അത് പാലിച്ചിട്ടുണ്ടോ എന്നുമായിരുന്നു വിടി ബൽറാം ചോദിച്ചത്. ഡെപ്യൂട്ടേഷൻ നിയമനം സംബന്ധിച്ചായിരുന്നു സണ്ണി ജോസഫിന്റെ ചോദ്യം. നിയമനങ്ങളിലെ വ്യവസ്ഥകളെക്കുറിച്ചും യോഗ്യതയെക്കുറിച്ചുമായിരുന്നു മഞ്ഞളാംകുഴി അലിയുടെ ചോദ്യങ്ങൾ. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായിരുന്നു എംഎൽഎമാർ സഭയിൽ ഉന്നയിച്ചത്. എന്നാൽ ഈ ചോദ്യങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി ഒരു മറുപടിയും പറഞ്ഞില്ല. അതേസമയം, ശബരിമല വിഷയത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. Content Highlights:Chief minister, Pinarayi Vijayan, Niyamasabha, K T Jaleel


from mathrubhumi.latestnews.rssfeed https://ift.tt/2r6pCiI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages