ഇ വാർത്ത | evartha
തനിക്കു സ്ഥലംമാറ്റ ഭീഷണിയെന്ന് കാശ്മീര്‍ ഗവര്‍ണര്‍
ശ്രീനഗര്‍: തനിക്കു സ്ഥലംമാറ്റ ഭീഷണിയുണ്ടെന്ന് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍നിന്നു സമ്മര്‍ദമുണ്ടായെന്ന വെളിപ്പെടുത്തലിനു പിന്നാലെ കോണ്‍ഗ്രസ് നേതാവായിരുന്ന ഗിര്‍ധാരി ലാല്‍ ദോഗ്രയുടെ അനുസ്മരണച്ചടങ്ങിലാണ് മാലിക്കിന്റെ വെളിപ്പെടുത്തല്‍.
ഇപ്പോള്‍ ഞാന്‍ ഇവിടെയുണ്ട്. ഇത് എന്റെ കൈയിലല്ല. എപ്പോഴാണ് ഇവിടെനിന്നും മാറ്റുന്നതെന്ന് പറയാനാവില്ല. എന്റെ ജോലി നഷ്ടപ്പെടില്ലായിരിക്കാം. ഇവിടെനിന്നും മാറ്റപ്പെടുമെന്ന ഭീഷണിയുണ്ട്. ഇവിടെ ഇപ്പോള്‍ താനുണ്ട്. ജനങ്ങള്‍ എപ്പോള്‍ വിളിച്ചാലും തന്റെ കടമ നിര്‍വഹിക്കാന്‍ എത്തുമെന്നു ഉറപ്പു നല്‍കുകയാണ്- മൂന്നു മാസം മുമ്പ് മാത്രം ചുമതലയേറ്റെടുത്ത സത്യപാല്‍ മാലിക് പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2ShIqai
via IFTTT

No comments:
Post a Comment