പത്തനംതിട്ട:ജയിലിൽ കഴിയുന്ന ബിജെപി സംസ്ഥാനജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് പോലീസ്. കണ്ണൂരിൽ പോലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ സുരേന്ദ്രനെ വാറണ്ടില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്ന്അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് പോലീസ് പറയുന്നു. നിലയ്ക്കലിൽ പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് നവംബർ 17 നാണ് സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പിന്നീട് ജാമ്യം ലഭിച്ചുവെങ്കിലും പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്തതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. വാറണ്ട് ഇല്ലാതെയായിരുന്നു രണ്ടാമത്തെ അറസ്റ്റ്എന്നായിരുന്നു സുരേന്ദ്രന്റെ വാദം. എന്നാൽ,സുരേന്ദ്രനെതിരെയുള്ള വാറണ്ട് നവംബർ 21 ന് തന്നെ കൊട്ടാരക്കര സബ്ജയിൽ സൂപ്രണ്ടിന് ലഭിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഇക്കാര്യത്തിൽ സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വാദം. ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന സുരേന്ദ്രന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കുമ്പോൾ ഇക്കാര്യംപോലീസ് കോടതിയിൽ ഉന്നയിക്കും. Content Highlights:K.Surendran mislead court says police, Sabarimala, Kannur
from mathrubhumi.latestnews.rssfeed https://ift.tt/2E4A5n8
via
IFTTT
No comments:
Post a Comment