മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം നേട്ടമാക്കി ഓഹരി സൂചികകൾ. 216 പോയന്റ് നേട്ടത്തിൽ 36189ലാണ് സെൻസെക്സിൽ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 52 പോയന്റ് ഉയർന്ന് 10887ലുമെത്തി. ബിഎസ്ഇയിലെ 510 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 98 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, അദാനി പോർട്സ്, അൾട്രടെക് സിമെന്റ്, എച്ച്പിസിഎൽ, ഐസിഐസിഐ ബാങ്ക്, റിലയൻസ് തുടങ്ങിയവ നേട്ടത്തിലാണ്. വിപ്രോ, എച്ച്സിഎൽ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ സമ്മർദത്തിലാണ്. ഐടി ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2EdQUKi
via
IFTTT
No comments:
Post a Comment