40 രൂപയ്ക്ക് വേണ്ടി തമ്മിലടി: 14 കാരന്‍ ഇരട്ട സഹോദരനെ കൊന്നു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, February 27, 2019

40 രൂപയ്ക്ക് വേണ്ടി തമ്മിലടി: 14 കാരന്‍ ഇരട്ട സഹോദരനെ കൊന്നു

ന്യൂഡൽഹി; 40 രൂപയ്ക്ക് വേണ്ടിയുള്ള തർക്കത്തെ തുടർന്ന് 14 കാരൻ ഇരട്ട സഹോദരനെ കൊന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. ഇളയ സഹോദരനാണ് ജേഷ്ഠനെ ക്രൂരമായി കൊലപ്പെടുത്തിയത്.സംഭവത്തിന് തലേ ദിവസം രാത്രി 40 രൂപയെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. സംഭവ ദിവസം ഉച്ചയ്ക്ക് വീട്ടിലെത്തിയ മൂത്ത സഹോദരൻ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങുമ്പോൾ ഇളയ സഹോദൻ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും തന്നെ തഴയുന്നുവെന്നും മൂത്ത സഹോദരനെ അമിതമായി പരിഗണിക്കുന്നുവെന്നും ഇളയ ആൾക്ക് പരാതിയുണ്ടായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവാണ്. മൂത്തയാൾ സ്കൂളിൽ പ്രസിദ്ധനായതും ഇളയാളെ ചൊടിപ്പിച്ചു. ഇതും സഹോദരനോട് പക ഇരട്ടിക്കാൻ കാരണമായി. കൊല്ലപ്പെട്ടയാളുടെ മൃതശരീരം പോലീസ് പോസ്റ്റ് മോർട്ടത്തിനയച്ചു. Content Highlight:Fight For Rs. 40, Teen Kills Twin Brother


from mathrubhumi.latestnews.rssfeed https://ift.tt/2H5gJ1X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages