കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഹണി വർഗീസാണ് കേസിൽ വാദം കേൾക്കുക. വിചാരണക്കോടതി മാറ്റുന്നതിനെതിരെ നടൻ ദിലീപും കേസിലെ മറ്റൊരു പ്രതിയായ പൾസർ സുനിയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളി. വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. ഒമ്പതു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. വനിതാ ജഡ്ജി വേണ്ടെന്ന ദിലീപിന്റെയും പൾസർ സുനിയുടെയും ആവശ്യങ്ങളും ഹൈക്കോടതി തള്ളി. ഹൈക്കോടതി നിർദേശം വന്നതോടെ നവംബർ മാസത്തോടെ കേസിന്റെ വിചാരണ പൂർത്തിയാക്കേണ്ടിവരും. ഇതോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലുള്ള കേസ്ഫയലുകൾ ഉടൻതന്നെ പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് മാറ്റേണ്ടിവരും. കോടതി മാറ്റുന്നതിനെതിരെ ഹർജി നൽകിയ ദിലീപിനോട് വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് മാത്രമാണ് നടി ആവശ്യപ്പെട്ടതെന്നും കോടതി വ്യക്തമാക്കി. Content Highlights:Actress attack case; women judge will hear the case
from mathrubhumi.latestnews.rssfeed https://ift.tt/2NqVUz9
via
IFTTT
No comments:
Post a Comment