ഇന്നലെയാണ് ലോകത്തെ മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തിയ വിമാന റാഞ്ചല്‍ ശ്രമം നടന്നത്. ഇപ്പോള്‍ അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വരുകയാണ്.
ധാക്കയില്‍ നിന്നും ദുബായിലേക്ക് പോകാനിരുന്ന വിമാനമാണ് ഇന്നലെ റാഞ്ചാന്‍ ശ്രമം നടന്നത്. പക്ഷേ റാഞ്ചാന്‍ ശ്രമിച്ച വ്യക്തിയുടെ കയ്യല്‍ ഉണ്ടായിരുന്നത് കളിത്തോക്കാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.
ഇയാളില്‍ നിന്നും മറ്റ് ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ കണ്ടെത്തിയില്ല എന്ന് അധികൃതര്‍ അറിയിച്ചു.
ഭാര്യയുമായുള്ള തര്‍ക്കമാണ് ഇയാളെ വിമാനം റാഞ്ചാന് പ്രേരിപ്പിച്ചതെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തു വന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. റാഞ്ചാന്‍ ശ്രമിച്ച ഇയാളെ ഇന്നലെ വധിച്ചുവെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.
പിടിയിലാകുമ്പോള്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. തനിക്ക ഭാര്യയുമായി പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പ്രധാനമന്ത്രിയോട് സംസാരിക്കണമെന്നും ഇയാള്‍ റാഞ്ചാന്‍ സമയത്ത് പറഞ്ഢിരുന്നതായി അധികൃതര്‍ അറിയിച്ചു.
from Kairalinewsonline.com https://ift.tt/2tEvNfi
via IFTTT
No comments:
Post a Comment