കൊൽക്കത്ത: രണ്ടാം മിന്നലാക്രമണത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താൻ ഡൽഹിയിൽ ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഇടതുപക്ഷം പങ്കെടുക്കും. ഇടതു പാർട്ടികൾ പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അവർ നിലപാട് മാറ്റുകയായിരുന്നു. യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കും. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതു മിനിമം പരിപാടി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരാൻ തീരുമാനിച്ചത്. പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയിൽ ഇല്ലാത്തതിനാലാണ് യോഗത്തിൽ നിന്നും ഇടതു പാർട്ടികൾ വിട്ടുനിന്നത്. പാക് ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിൽ രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. വ്യോമസേനയുടെ വിജയമായാണ് ആക്രമണത്തെ പ്രതിപക്ഷ പാർട്ടികൾ കണ്ടത്. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി വ്യോമസേനയെ അഭിനന്ദിച്ച് ട്വീറ്റു ചെയ്യുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തിൽ ബി.ജെ.പിക്കെതിരെയുള്ള പുതിയ രാഷ്ട്രീയ നീക്കങ്ങളാകും യോഗത്തിൽ ചർച്ചയാകുക. Content highlights:Left parties will participate in the meeting of the opposition parties
from mathrubhumi.latestnews.rssfeed https://ift.tt/2EAtwrS
via
IFTTT
No comments:
Post a Comment