എസ്എന്‍ഡിപിയെ ഒപ്പം നിര്‍ത്താന്‍ സി.പി.എം; മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയുടെ വീട്ടില്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Monday, February 25, 2019

എസ്എന്‍ഡിപിയെ ഒപ്പം നിര്‍ത്താന്‍ സി.പി.എം; മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയുടെ വീട്ടില്‍

ചേർത്തല: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ സർക്കാർ അനുവദിച്ച ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് പിണറായി വെള്ളാപ്പള്ളിയുടെ വീട്ടിലെത്തുന്നത്.മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരൻ, പി. തിലോത്തമൻ, കടകംപള്ളി സുരേന്ദ്രൻ എന്നീ മന്ത്രിമാരാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത് 3.33 കോടി രൂപ ചിലവഴിച്ചാണ് സർക്കാർ ക്ഷേത്രത്തിൽ ടൂറിസം ഫെസിലിറ്റേഷൻ സെന്റർ നിർമ്മിച്ചത്. വെള്ളാപ്പള്ളി നടേശനാണ് കണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ അദ്ധ്യക്ഷൻ. ഇതിന്റെ ഉദ്ഘാടനത്തിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എൻ.എസ്.എസുമായി സി.പി.എം ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. നേരത്തെ ശബരിമല വിഷയത്തിൽ ഉൾപ്പടെ സർക്കാരിന് പരസ്യമായ പിന്തുണ നൽകുന്ന നിലപാടായിരുന്നു എസ്.എൻ.ഡി.പി യോഗം സ്വീകരിച്ചിരുന്നത്. ശബരിമല വിഷയത്തിൽ സർക്കാർ നടത്തിയ വനിതാ മതിൽ വിജയിപ്പിക്കുന്നതിലും വെള്ളാപ്പള്ളി നിർണായക പങ്ക് വഹിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കണിച്ചിക്കുളങ്ങര ക്ഷേത്രത്തിന് ഈ പദ്ധതി അനുവദിക്കാൻ സർക്കാർ തയ്യാറായത്. മുഖ്യമന്ത്രിക്ക് ഇന്ന് എട്ട് പരിപാടികളാണ് ആലപ്പുഴയിൽ ഉള്ളത്. ഇതിൽ രണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി ഹെലിക്കോപ്റ്റർ മാർഗം തിരുവനന്തപുരത്ത്എത്തി യോഗത്തിൽ പങ്കെടുക്കുകയും തുടർന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മടങ്ങിയെത്തി മറ്റ് ഉദ്ഘാടന ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്യും. content highlights: Pinarayi Vijayan,Vellappally natesan, SNDP, CPIM, NSS


from mathrubhumi.latestnews.rssfeed https://ift.tt/2SYIMYl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages