ആറാം ക്ലാസ് വിദ്യാർത്ഥിക്ക് സ്‌കൂളിൽ അധ്യാപകന്‍റെ ക്രൂര മർദ്ധനം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, February 26, 2019

ആറാം ക്ലാസ് വിദ്യാർത്ഥിക്ക് സ്‌കൂളിൽ അധ്യാപകന്‍റെ ക്രൂര മർദ്ധനം

ആറാം ക്‌ളാസ് വിദ്യാർത്ഥിക്ക് സ്‌കൂളിൽ അധ്യാപകന്റെ ക്രൂര മർദ്ധനം.തലയ്ക്കും തോളിനും അടക്കം ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ വായിൽ നിന്ന് ചോര വന്നിട്ടും അധ്യാപകർ ആശുപത്രിയിൽ എത്തിക്കാനോ വീട്ടിൽ അറിയിക്കാനോ തയ്യാറായയില്ല

ചാവക്കാട് തിരുവളയന്നൂർ ഹയർ സെക്കന്ററി സ്കുളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിലെ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന രീതി ശരിയായില്ലെന്ന് ആരോപിച്ചാണ് സംസ്കൃതം അധ്യാപകൻ അനൂപ് ക്രൂരമായി മർദ്ധിച്ചത്.

മുഖത്ത് അടിയേറ്റ കുട്ടിയുടെ വായിൽ നിന്നും മുക്കിൽ നിന്നും രക്തം വരുന്നത് ഇപ്പോഴും തുടരുകയാണ്. കഴുത്തിലും മുതുകിലും കൈ കൊണ്ടുള്ള ഇടിയേറ്റ കുട്ടിക്ക് ഇപ്പോഴും പരസഹായം ഇല്ലാതെ നടക്കാൻ കഴിയുന്നില്ല.

കുട്ടിയെ സ്കൂളിലെ പാർക്കിങ് ഏര്യയിൽ വെച്ച് അനൂപ് മർദ്ധിക്കുന്നത് കണ്ട നാട്ടുകാരാണ് ഇയാളെ പിന്തിരിപ്പിച്ചത്.

സ്കൂളിലെ സ്ഥിരം പ്രശ്നക്കാരനും കുട്ടികളെ ഇതിന് മുമ്പും ക്രൂരമായി മർദ്ധിച്ചിട്ടുള്ള വ്യക്തിയാണ് അനൂപ് എന്ന് സ്കൂളിലെ മറ്റു രക്ഷകർത്താക്കളും പറയുന്നു.

ലഹരിക്ക് അടിമയായ ഇയാർ ക്ലാസിൽ വരുന്നത് പലപ്പോഴും ലഹരി ഉപയോഗിച്ച ശേഷം ആണെന്നും കുട്ടികൾ പറയുന്നു .

പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മറ്റൊരു കുട്ടിക്കും ഇത്തരം ഒരവസ്ഥ ഇനി ഉണ്ടാകരുത് എന്നും മർദ്ധനമേറ്റ കുട്ടിയുടെ അച്ഛൻ പറഞ്ഞു.

ഇതിന് മുൻപും ഇതേ തരത്തിൽ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്ന അനൂപ് ഈ സംഭവത്തിന് ശേഷം ഒളിവിലാണ് എന്നാണ് പോലീസ് പറയുന്നത്.



from Kairalinewsonline.com https://ift.tt/2tEvWiQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages