ന്യൂഡൽഹി: പാക് സൈന്യത്തിന്റെ പ്രകോപനവും ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയുമായി അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം. ചൊവ്വാഴ്ച പുലർച്ചെ പാക് ഭീകരകേന്ദ്രങ്ങൾ മിന്നലാക്രമണത്തിൽ തകർത്തതിന് പിന്നാലെ കശ്മീരിലും അതിർത്തിപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെ ചില പാക് വിമാനങ്ങൾ ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ചത് വ്യോമസേന തടഞ്ഞു. പാകിസ്താന്റെ എഫ്. 16 പോർവിമാനം ഇന്ത്യൻ സൈന്യം വെടിവെച്ചിടുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് മുതൽ അതിർത്തിയിൽ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. ഗ്രാമീണരെ മറയാക്കിയുള്ള ഷെല്ലാക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. ഇതിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം അഞ്ച് പാക് സൈനിക പോസ്റ്റുകൾ തകർത്തു. ഒട്ടേറെ പാക് സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റു. അതിനിടെ ഇന്ത്യയുടെ രണ്ട് സൈനിക വിമാനങ്ങൾ വെടിവെച്ചിട്ടതായി പാകിസ്താനും അവകാശപ്പെട്ടു. എന്നാൽ ഇന്ത്യ ഇക്കാര്യം നിഷേധിച്ചു. എല്ലാ വിമാനങ്ങളും സൈനികരും സുരക്ഷിതരാണെന്ന് വ്യോമസേന അധികൃതർ അറിയിച്ചു. ഷോപ്പിയാനിലെമീമന്ദറിലുമുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബുധനാഴ്ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടുനിന്നു. ഏറ്റുമുട്ടലിന് പിന്നാലെ ഷോപ്പിയാനിലും പുൽവാമയിലും സൈന്യം വ്യാപക തിരച്ചിൽ നടത്തി. മേഖലയിൽ ശക്തമായ നിരീക്ഷണവും പരിശോധനകളും തുടരുകയാണ്. ഇതിനിടെ ബുധ്ഗാമിൽഇന്ത്യയുടെ സൈനിക ഹെലികോപ്റ്റർ തകർന്നു വീണതായും റിപ്പോർട്ടുകളുണ്ടായി. അപകടത്തിൽ പൈലറ്റും കോ-പൈലറ്റും മരിച്ചതായും സാങ്കേതികതകരാറാണ് അപകടത്തിന് കാരണമെന്നും അധികൃതർ അറിയിച്ചു. അന്തരീക്ഷം കലുഷിതമായതോടെ കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങൾ അടച്ചു. സുരക്ഷാനടപടികളുടെ ഭാഗമായാണ് അതിർത്തിയോട് ചേർന്ന വിമാനത്താവളങ്ങൾ അടച്ചത്. ജമ്മു, ലേ, ശ്രീനഗർ, അമൃത്സർ, ചണ്ഡീഗഡ്, വിമാനത്താവളങ്ങളിലേക്കുള്ള എല്ലാ യാത്രാവിമാനങ്ങളും സർവ്വീസ് റദ്ദാക്കി. ഇതിനു പിന്നാലെ പാകിസ്താനും പ്രധാന വിമാനത്താവളങ്ങൾ അടച്ചിട്ടു. മുൾട്ടാൻ, ഇസ്ലാമാബാദ്, ലാഹോർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളാണ് അടച്ചത്. ഇരുരാജ്യങ്ങളുടെയും അതിർത്തിപ്രദേശങ്ങളിലെ വ്യോമപാതയിലൂടെ വ്യോമഗതാഗതവും താത്കാലികമായി നിർത്തിവെച്ചു. സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്ത് രജൗറിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി നൽകിയിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സൈന്യം കശ്മീരിലെങ്ങും കനത്ത ജാഗ്രതതുടരുകയാണ്. Content Highlights:crucial situation in kashmir boarder after indian surgical strike
from mathrubhumi.latestnews.rssfeed https://ift.tt/2T3JkvN
via
IFTTT
No comments:
Post a Comment