ഡല്‍ഹി: പെരിയ കല്യോട്ട് കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചാല്‍ മുഖ്യമന്ത്രിയെ അപമാനിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുപ്പ് നടത്തിയിരുന്നതായി പി കരുണാകരന്‍ എം പി.
കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താല്‍പര്യം അറിയിച്ച വിവരം ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ താന്‍ അറിയിച്ചു.
പ്രതിപക്ഷ നേതാവുമായി ആലോചിച്ച് പറയാം എന്നു പറഞ്ഞ കോണ്‍ഗ്രസ് ഇതുവരെ മറുപടി നല്‍കിയില്ല. ഇത് മറച്ചുവെച്ചാണ് മുഖ്യമന്ത്രി മരിച്ചവരുടെ വീട് സന്ദര്‍ശിക്കണം എന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെടുന്നത്.
കല്യോട്ട് പ്രദേശത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ അക്രമങ്ങളും കൊള്ളയും പുറത്തറിയാതിരിക്കാനാണ് സിപിഐ എം നേതാക്കള്‍ കൊലപാതകിയുടെ വീട് സന്ദര്‍ശിച്ചു എന്ന് പ്രചരിപ്പിക്കുന്നത്.
നേതാക്കളുടെ സന്ദര്‍ശനം തടയാന്‍ ശ്രമിച്ചതും ഇതിന്റെ ഭാഗമാണ്. സിപിഐ എം നേതാക്കളുടെ സന്ദര്‍ശനം മൂലമാണ് പ്രദേശത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അതിക്രമങ്ങള്‍ പുറം ലോകം അറിഞ്ഞതെന്നും പി കരുണാകരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
from Kairalinewsonline.com https://ift.tt/2tEvIs0
via IFTTT
No comments:
Post a Comment