മോദി രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും കണ്ടു; സര്‍വകക്ഷിയോഗം വിളിച്ച് സുഷമ സ്വരാജ് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, February 26, 2019

മോദി രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും കണ്ടു; സര്‍വകക്ഷിയോഗം വിളിച്ച് സുഷമ സ്വരാജ്

ന്യൂഡൽഹി: വ്യോമസേനയുടെ മിന്നലാക്രമണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവുമായും കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച പുലർച്ചെ നടന്ന മിന്നലാക്രമണത്തിന്റെ വിശദവിവരങ്ങൾ പ്രധാനമന്ത്രി ഇരുവരെയും അറിയിച്ചു. ഡൽഹിയിൽ സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി രാഷ്ട്രപതിയുമായും ഉപരാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തിയത്. അതിനിടെ കേന്ദ്രമന്ത്രി സുഷമ സ്വരാജ് ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിൽ സർവകക്ഷിയോഗം വിളിച്ചു. വൈകിട്ട് അഞ്ചുമണിക്കാണ് എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്തിരിക്കുന്നത്. ഇതേസമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കരസേന, വ്യോമസേന മേധാവികളുമായി കൂടിക്കാഴ്ച നടത്തി. മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സുരക്ഷ സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. Content Highlights:indian army second surgical strike pm modi briefed with president and vice president


from mathrubhumi.latestnews.rssfeed https://ift.tt/2GLycNO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages